എഥനോൾ വിവാദം: ആരോപണങ്ങൾ തള്ളി എണ്ണക്കമ്പനികൾ

പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണം നിഷേധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. പെട്രോളിന്റെ ഗുണനിലവാരത്തിൽ വീഴ്ചയില്ലെന്നും ഇ-20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ മൈലേജ് കുറയുമെന്ന വാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകളില്ലെന്നും ഐ.ഒ.സി., ബി.പി.സി.എൽ., എച്ച്.പി.സി.എൽ. സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

27 സംസ്ഥാനങ്ങളിലായി പരിശോധിച്ച 893 സാമ്പിളുകളിൽ 19-21 ശതമാനം എഥനോൾ സാന്നിധ്യമാണ് കണ്ടെത്തിയത്. കർണാടകയിൽ 26-31 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത കമ്പനികൾ സംയുക്ത പരിശോധന ആവശ്യപ്പെട്ടു.

എന്നാൽ, എണ്ണക്കമ്പനികൾ വ്യക്തമായ പരിശോധനാഫലം നൽകാത്തതിനാലാണ് സ്വന്തം നിലയിൽ പരിശോധന നടത്തിയതെന്ന് കർണാടക സർക്കാർ പ്രതികരിച്ചു. 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *