റഷ്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തിരിച്ചടി; നോവായ ഗസറ്റ ഓഫീസ് അടച്ചു

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ഭരണത്തെയും അഴിമതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും നിരന്തരം വിമർശിച്ചിരുന്ന സ്വതന്ത്ര പത്രമായ ‘നോവായ ഗസറ്റ’ മോസ്കോയിലെ ഓഫീസ് അടച്ചു. സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും സമ്മർദമാണ് തീരുമാനത്തിന് പിന്നിലെന്ന് പത്രം വ്യക്തമാക്കി. 1993-ൽ ആരംഭിച്ച പത്രം, 2022-ൽ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിൽ പ്രവർത്തനം തുടർന്ന അവസാനത്തെ പ്രമുഖ സ്വതന്ത്ര മാധ്യമമായിരുന്നു.

പത്രത്തിന്റെ ആറു മാധ്യമപ്രവർത്തകർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. 2006-ൽ മാധ്യമപ്രവർത്തക അന്ന പൊളിറ്റ്കോവ്സ്കയ വെടിയേറ്റ് കൊല്ലപ്പെട്ടു. 2021-ലെ സമാധാന നൊബേൽ ജേതാവായ പത്രാധിപർ ദിമിത്രി മുറാത്തോവും ആക്രമണം നേരിട്ടു. പിഴ, ഓൺലൈൻ വിലക്ക്, രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ നടപടികളിലൂടെ റഷ്യൻ അധികൃതർ പത്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയിരുന്നു.

ഓഫീസ് ഒഴിയുമ്പോൾ കൊല്ലപ്പെട്ട സഹപ്രവർത്തകരുടെ ചിത്രങ്ങൾ മാധ്യമപ്രവർത്തകർ നീക്കംചെയ്തു. ‘ഇവിടെ നോവായ ഗസറ്റ ജീവിച്ചിരുന്നു’ എന്ന ബോർഡും സ്ഥാപിച്ചു. പത്രം കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്ന് പത്രാധിപർ സെർഗെയി സൊക്കോളോവ് പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, വിദേശത്തുനിന്ന് ‘നോവായ ഗസറ്റ യൂറോപ്പ്’ പ്രവർത്തനം തുടരുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *