ഭൂഗർഭ മിസൈൽ നഗരം തുറന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ വീഡിയോ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (IRGC) ആണ് പുറത്തുവിട്ടത്. തസ്നീം വാർത്താ ഏജൻസിയും ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചു.

ഇറാന്റെ സൈനിക മേധാവികളായ അലി അബ്ദൊല്ലാഹിയുടെയും മജീദ് മൂസവിയുടെയും സാന്നിധ്യത്തിലായിരുന്നു കേന്ദ്രത്തിന്റെ ഉദ്ഘാടനം. മിസൈൽ, ഡ്രോൺ ഉത്പാദന സംവിധാനങ്ങളും ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഐആർജിസി അറിയിച്ചു. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്കുശേഷവും ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ 90 ശതമാനത്തോളവും പ്രവർത്തനക്ഷമമാണെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെ ഉപരോധങ്ങൾക്കിടെ സൈനിക ശേഷി തെളിയിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. മേഖലയ്ക്കുള്ളിലും അതിനപ്പുറത്തുമുള്ള ശത്രുകേന്ദ്രങ്ങൾ ആക്രമിക്കാൻ ശേഷിയുണ്ടെന്ന് ഐആർജിസി കമാൻഡർ മജീദ് മൂസവി മുന്നറിയിപ്പ് നൽകി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *