16 ഫോണുകൾ എറിഞ്ഞുടച്ചു, പ്രതിഫലം 5 കോടി — ജോജു ജോർജിനെതിരെ ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ മുന്നിര താരം ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ജോജുവിന്റെ പെരുമാറ്റവും പുതിയ പ്രതിഫല കണക്കുകളും ചൂണ്ടിക്കാട്ടി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. സെറ്റുകളിൽ താരം വൻ തലവേദനയാണെന്നും, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നടനും സംവിധായകനുമൊക്കെയായി വളർന്നപ്പോൾ വന്ന വഴി മറക്കുകയാണെന്നുമാണ് പ്രധാന ആരോപണം. സെറ്റിൽ വെച്ച് ദേഷ്യം വന്നാൽ ജോജു ജോർജ് ഫോൺ എറിഞ്ഞുപെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആരോടെങ്കിലും ദേഷ്യം വന്നാൽ തിരിച്ചടിക്കാത്ത പാവം ഫോണിനെയാണ് ജോജു ആക്രമിക്കുന്നത്. സിനിമാക്കാരനായതുകൊണ്ട് സൗജന്യമായി കിട്ടിയ കുറേ ഫോണുകൾ വീട്ടിൽ കാണുമായിരിക്കും എന്നും ശാന്തിവിള പരിഹസിച്ചു. അഭിനയത്തിനേക്കാൾ കൂടുതൽ മറ്റുകാര്യങ്ങളിൽ അനാവശ്യമായി തലയിട്ട് പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 5 കോടി രൂപയാണ് ജോജു ജോർജ് ഇപ്പോൾ പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരു ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങി നിർമ്മാതാവും സംവിധായകനുമൊക്കെയായൊരാൾ വന്ന വഴി മറക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ദിനേശ് കൂട്ടിച്ചേർത്തു.
നൂറോളം പുതുമുഖങ്ങൾഒരു ബിഗ് ബജറ്റ് ‘പരിപാടി’ ചിത്രീകരണം അവസാന ഘട്ടത്തിൽ

വമ്പൻ ഹിറ്റുകൾക്ക് ശേഷം വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി നിർമ്മിക്കുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘പരിപാടി’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്.നടൻ ജോജു ജോർജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 5 ഭാഷകളിലായി തീയേറ്ററുകളിലെത്തും.നൂറോളം പുതുമുഖങ്ങൾ ഈ ചിത്രത്തിലെത്തുന്നു എന്നത് പ്രധാന ആകർഷണമാണ്. കേരളത്തിന് അകത്തും പുറത്തുമായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ക്യാമറ പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവിയാണ്.സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് “പരിപാടി”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സംഘട്ടനം : അൻപറിവ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, മുഖ്യ സഹസംവിധായകൻ : റെനിത്ത്, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
’ദി നമ്പി ഇഫക്റ്റി’ന് ശേഷം വീണ്ടുമൊരു മാസ് ബയോപിക്;’എഡിസൺ’ ജി.ഡി. നായിഡുവിന്റെ കഥ ‘GDN’ബോക്സ് ഓഫീസിൽ

“വികാരത്താൽ നയിക്കപ്പെടുകയും പാരമ്പര്യത്താൽ ഊർജ്ജം ഉൾക്കൊള്ളുകയും ചെയ്ത ഒരു മനുഷ്യന്റെ കഥ…’റൊക്കട്രി ദി നമ്പി ഇഫക്ട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആർ. മാധവൻ ‘ജിഡിഎൻ’ എന്ന ഇതിഹാസചിത്രവുമായി ബോക്സ് ഓഫീസിലേക്ക് എത്തുകയാണ്. കോയമ്പത്തൂരിനെ വ്യാവസായിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ നിർമിക്കുകയും ചെയ്ത ‘ഇന്ത്യയുടെ എഡിസൺ’ ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതകഥയാണ് പ്രമേയമാവുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്ററും ട്രെയിലറും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാധവന് പുറമെ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.‘തൈക്കുടം ബ്രിഡ്ജ്’ ഫെയിം ഗോവിന്ദ് വസന്തയാണ് ഈ ദൃശ്യവിരുന്നിന് ഈണം പകരുന്നത്. അരവിന്ദ് കമലനാഥൻ ക്യാമറയും ബിജിത്ത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, മാധവനും ഭാര്യ സരിതയും ചേർന്നുള്ള ‘ട്രൈ കളർ ഫിലിംസു’മാണ് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നത്.
സ്പാനിഷ് അർമാദം;ലോക ഫുട്ബോളിന്റെ പുതുയുഗം

പണ്ട് കടലലകളെ കീറിമുറിച്ച് മുന്നേറിയ ‘സ്പാനിഷ് അർമാഡ’ എന്ന നാവികസേനയുടെ യുദ്ധതന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ഇത്തവണ സ്പെയിൻ ലോകകപ്പ് കീഴടക്കിയത്. വ്യക്തിഗത മികവുകളേക്കാൾ ടീം വർക്കിന് പ്രാധാന്യം നൽകിയ ലൂയിസ് ഡി ലാ ഫ്യൂവന്തെയുടെ ഈ കുട്ടിപ്പട, തങ്ങളുടെ ഐതിഹാസികമായ പൊസഷൻ ഗെയിമിന് പുതിയ വേഗതയും കൗശലവും നൽകി ടിക്കി ടാക്കയുടെ ഒരു നവീന രൂപം തന്നെ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചു.ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, എംബാപ്പെ തുടങ്ങിയ വമ്പൻ പേരുകളിലേക്ക് മറ്റ് ടീമുകളുടെ ലൈംലൈറ്റ് പതിഞ്ഞപ്പോൾ, ലമീൻ യമാൽ എന്ന അദ്ഭുത ബാലൻ ഉണ്ടായിട്ടുപോലും വ്യക്തികൾക്കപ്പുറം ‘ടീം സ്പെയിൻ’ എന്ന ഒറ്റക്കെട്ടായ പേരിൽ തന്നെയാണ് അവർ തിളങ്ങിയത്. ഫ്രാൻസും പോർച്ചുഗലും ബെൽജിയവുമടങ്ങുന്ന വമ്പന്മാരെ ഓരോന്നായി തോൽപ്പിച്ചും, കലാശപ്പോരിൽ ഡിഫൻഡിങ് ചാമ്പ്യന്മാരായ അർജന്റീനയെ പൂർണ്ണമായും അടിച്ചമർത്തിയുമായിരുന്നു അവരുടെ മുന്നേറ്റം. മൈക്കൽ ജോർദൻ പറഞ്ഞതുപോലെ ‘കളി ജയിക്കാൻ കഴിവു മതി, ടൂർണമെന്റ് ജയിക്കാൻ ടീം വർക്ക് വേണം’ എന്ന ആശയം കളത്തിൽ നൂറു ശതമാനം പ്രാവർത്തികമാക്കിയാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. യമാലും റോഡ്രിയും മെറീനോയും അടങ്ങുന്ന യുവരാജാക്കന്മാർ ഒന്നിച്ചു പോരടിച്ച് വിജയം കണ്ടതോടെ, സുവർണ്ണ കിരീടം തലയിലണിഞ്ഞ് യമാൽ നിൽക്കുമ്പോൾ ലോക ഫുട്ബോളിൽ പുതിയൊരു സ്പാനിഷ് യുഗത്തിന് കൂടിയാണ് തുടക്കമാകുന്നത്!
ബോക്സ് ഓഫീസ് കുലുക്കുമോ ‘ജനനായകൻ’? അഡ്വാൻസ് ബുക്കിംഗിൽ തന്നെ വമ്പൻ തുടക്കം!

ദളപതി വിജയ്‌യുടെ അവസാന ചിത്രമായി എത്തുന്ന ‘ജനനായകൻ’ റിലീസിന് മുമ്പേ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ജൂലൈ 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ₹6.7 കോടിയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. കൂടാതെ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടും ആരാധകരുടെ ആവേശം കൂട്ടുന്നുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണമായി കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രം എന്ന പ്രത്യേകതയും ‘ജനനായകന്’ ഉണ്ട്. അതുകൊണ്ട് തന്നെ റിലീസ് ദിനത്തിൽ ചിത്രം ബോക്സ് ഓഫീസിൽ എത്രത്തോളം കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
‘അടിയേ എൻ പൊൻതേനേ…’; അനിരുദ്ധിന്റെ മാജിക്കിൽ വൈറലായി ‘ജന നായകനി’ലെ പുതിയ പാട്ട്

വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയിലെ പുതിയ ഗാനമായ ‘അടിയേ എൻപൊൻതേനേ…’ പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ എത്തിയ ഗാനം ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ജൂലൈ 24ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ നായികയായും മലയാളികളുടെ പ്രിയതാരം മമിത ബൈജു പ്രധാന വേഷത്തിലും എത്തുന്നു. ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. വിജയിയുടെ 69-ാമത്തെ ചിത്രമായ ‘ജനനായകൻ’ ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കൂടിയാണ്.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന റൊമാന്റിക് ചിത്രം’വിവാഹി’ന്റെ ടീസര്‍ പുറത്ത്!

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബ്ലെസ്സണ്‍ എല്‍സ സംവിധാനം ചെയ്യുന്ന വിവാഹി’ന്റെ ടീസര്‍ പുറത്ത്.ചിത്രത്തില്‍ നായികയായെത്തുന്നത് നയന എല്‍സയാണ്.പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു റൊമാന്റിക് ഡ്രാമയായിരിക്കും വിവാഹ്. ‘പ്രണയം പൂക്കുന്ന കാലം’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നാല് വ്യത്യസ്ത പ്രണയജോഡികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് പോസ്റ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.അഭിഷേക് ശ്രീകുമാര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോണി ശശിധരനാണ്.സംഗീതം, അരുണ്‍ മുരളീധരന്‍. വരുന്ന ഓഗസ്റ്റില്‍ ‘വിവാഹ്’ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെൽവം പൊന്നയ്യൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഷംലനാണ് ക്രിയേറ്റീവ് ഡയറക്ടർ.പ്രോജക്ട് ഡിസൈനർ,ഷിജിൽ സിൽവസ്റ്റൻ, പ്രോജക്ട് കോർഡിനേറ്റർ പ്രശോഭ് വിജയൻ,എഡിറ്റർ ഷെറിൽ,സംഗീതം അരുൺ മുരളീധരൻ,പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ,മേക്കപ്പ് അനിൽ നെമോം,ആർട്ട് ഡയറക്ടർ അനീഷ് കൊല്ലം,ചീഫ് അസോസിയേറ്റ് ഡയറക്ടർ ശരത് സുധൻ,കൊറിയോഗ്രാഫർ റെക്സ് അൻ്റോണിയോ, സ്റ്റണ്ട് ജാക്കി ജോൺസൺ,ഡിസൈൻ യെല്ലോടൂത്ത്.
സൂര്യ 47 ചിത്രീകരണം പൂർത്തിയായി; സൂര്യക്കൊപ്പം നസ്രിയയും നസ്ലനും!

തമിഴ് സിനിമാപ്രേമികളും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന തമിഴ് സൂപ്പര്‍താരം സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ തീയേറ്റര്‍ ഹിറ്റുകളിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത ജിത്തു മാധവന്‍ ആദ്യമായി തമിഴില്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നസ്രിയ, സൂര്യ, നസ്ലന്‍ എന്നിവരെ വീഡിയോയില്‍ കാണാം. മാസ് ലുക്കിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. 2D എന്റര്‍ടൈന്‍മെന്റ്‌സ്’, ‘ഴഗരം സ്റ്റുഡിയോസ്’ എന്നിവയുടെ ബാനറില്‍ നടി ജ്യോതികയാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം നായികയായി എത്തുന്ന തമിഴ്ചിത്രം കൂടിയാണിത്.കൂടെ മലയാളി താരം നസ്ലനും ചിത്രത്തില്‍ നിര്‍ണായകവേഷത്തില്‍ സൂര്യയ്‌ക്കൊപ്പം എത്തുന്നുണ്ട്.ചിത്രത്തിന്റെ സ്ട്രീമിങ്, തിയേറ്റര്‍ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്. തമിഴിലെയും മലയാളത്തിലെയും പ്രിയതാരങ്ങള്‍ ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തീയതിയും ഫസ്റ്റ് ലുക്കും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
പ്രഭാസ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ഫൗസി ബോക്സ് ഓഫീസിലേക്ക്.. റിലീസ് ഡേറ്റ് പുറത്ത്!

പ്രഭാസ് യോദ്ധാവായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ഫൗസി ഡിസംബർ 3ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. 1940കളുടെ ചരിത്ര പശ്ചാത്തലമുള്ള ചിത്രത്തിൽ 1932 മുതൽ തിരയപ്പെടുന്ന മോസ്റ്റ് വാണ്ടഡ് കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഇമാൻവി ആണ് നായിക. ബോളിവുഡ് താരങ്ങളായ അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ഛായാഗ്രഹണം- സുദീപ് ചാറ്റർജി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, പി.ആർ.ഒ- ശബരി.
തിയേറ്ററില്‍ ആക്ഷന്‍ കോമഡിയുടെ ‘പൊടിപൂര’വുമായിഅഭിമന്യു തിലകനും ബിബിനും;ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

തിയേറ്ററില്‍ ആക്ഷന്‍ കോമഡിയുടെ പൊടിപൂരവു’മായി അഭിമന്യു ഷമ്മി തിലകന്‍, ബിബിന്‍ ജോര്‍ജ്, രേണു സൗന്ദര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുത്തന്‍ ചിത്രം ഉടന്‍. നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പൊടിപൂരം ‘. ത്രികാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ പി ശിവപ്രസാദ്, അമീര്‍ കൊച്ചിന്‍, നിവിന്‍ ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു.എഴുത്തുകാരന്‍ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. അന്‍സാജ് ഗോപി എഴുതുന്ന വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം പകരുന്നത്. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധര്‍, ശ്രീജിത്ത് രവി, സുധീര്‍ സുകുമാരന്‍, അങ്കിത് മാധവ്, നന്ദന്‍ ഉണ്ണി, അബിന്‍ ബിനോ, എന്‍ എം ബാദുഷ, അന്‍സജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. സഹ നിര്‍മ്മാണം- ബോണി അസ്സനാര്‍, അഭിമന്യു കൃഷ്ണന്‍, എഡിറ്റര്‍- ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ ജെ വിനയന്‍, പ്രൊജക്ട് കോ ഓര്‍ഡിനേഷന്‍- ഹരീഷ് എ വി, ടെക്നിക്കല്‍ സപ്പോര്‍ട്ട്- സ്റ്റീഫന്‍ വള്ളിയറ (ടെക് ഫിലിം), ഫിനാന്‍സ് കണ്‍ട്രോളര്‍- സുജിത്ത് സുധാകര്‍, സൗണ്ട് ഡിസൈന്‍- ഹരി നാരായണന്‍, സൗണ്ട് മിക്സിംഗ്- അജിത് എ ജോര്‍ജ്ജ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ബി.സി ക്രിയേറ്റീവ്സ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- മനു കെ തങ്കച്ചന്‍, സ്റ്റില്‍സ്- ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈന്‍- റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ്, വിതരണം- ഫസ്സ് ക്ലാസ്സ് ഫിലിംസ് ത്രൂ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്. പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. പി.ആര്‍.ഒ- എ എസ് ദിനേശ്, പി.ശിവപ്രസാദ്.