16 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വരുന്നു! ഹരിഹര്‍നഗര്‍ കോമ്പോ ഒന്നിക്കുന്ന’പാതിരാക്കുറുക്കന്‍ ചിത്രീകരണം തുടങ്ങി..

മലയാളികളെ ചിരിപ്പിച്ച് കരയിച്ച മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസ്‌കുട്ടിയും വീണ്ടും ഒന്നിക്കുന്നു.തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ‘ഇന്‍ ഹരിഹര്‍ നഗര്‍’ കോമ്പോ നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരുന്നത്.
‘പാതിരാക്കുറുക്കന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയില്‍ ആരംഭിച്ചു. ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന് ശേഷം മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്.അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം ജയേഷ് വേണുഗോപാലന്റ് സംവിധാനം ചെയ്യുന്നു.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ അകപ്പെടുന്നതും, തുടര്‍ന്ന് അവര്‍ നടത്തുന്ന അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണ്ണമായും ഹ്യൂമര്‍ ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നത്.വിന്റേജ് കാലത്തെ ആ പഴയ വൈബ് തിരികെ കൊണ്ടുവരാന്‍ പാതിരാക്കുറുക്കന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ന് സിനിമാ ലോകം.

നിര്‍മല്‍ പാലാഴി, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സെല്‍വകുമാര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രചന സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ അതുല്‍ വിജയ്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാര്‍, സംവിധാന സഹായികള്‍ മണികണ്ഠന്‍, ശ്രീജിത്ത്, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, വിനോദ് പ്രഭാകര്‍, നൃത്തസംവിധാനം റിക്കി റിച്ചാഡ്‌സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം, പ്രൊജക്ട്ട് കോഡിനേറ്റര്‍ ലിജിന്‍ സിയാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *