സ്‌പൈ യൂണിവേഴ്‌സിന് തിരിച്ചടിയോ? ബോക്‌സ് ഓഫീസിൽ പതറി ‘ ആൽഫ ‘

ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിൽ നിന്നുമെത്തിയ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രം ‘ആൽഫ’യ്ക്ക് തിയറ്ററുകളിൽ തിരിച്ചടി. ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞപ്പോൾ മുതൽ സമ്മിശ്രവും നിരാശാജനകവുമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെയും കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 55.50 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. 16 കോടി രൂപ വൻ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന് വരും ദിവസങ്ങളിൽ കളക്ഷനിൽ വൻ വർദ്ധനവുണ്ടായാൽ മാത്രമേ ബോക്‌സ് ഓഫീസിൽ വിജയിക്കാനാവു. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ഇതുവരെയിറങ്ങിയതിൽ വെച്ച് ഏറ്റവും ബലഹീനമായ ചിത്രമാണ് ‘ആൽഫ’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. പ്രെഡിക്റ്റബിൾ ആയ തിരക്കഥയും മേക്കിംഗിലെ പോരായ്മകളുമാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ആലിയ ഭട്ടും ശർവരിയും ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചതെന്നും, ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ഹൃത്വിക് റോഷന്റെ മാസ്സ് പ്രകടനം മാത്രമാണ് സിനിമയിലെ ഏക ആശ്വാസമെന്നും പ്രേക്ഷകർ കുറിക്കുന്നു.നെറ്റ്ഫ്ലിക്സിന്റെ പ്രശസ്ത സീരീസ് ‘ദി റെയിൽവേ മെൻ’ ഒരുക്കിയ ശിവ് റവയിൽ ആണ് ‘ആൽഫ’ സംവിധാനം ചെയ്തിരിക്കുന്നത്. ആദിത്യ ചോപ്ര നിർമ്മിച്ച ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിൽ എത്തിയത്.‘ഏക് താ ടൈഗർ’, ‘ടൈഗർ സിന്ദാ ഹേ’, ‘ടൈഗർ 3’ , ‘പത്താൻ’, ‘വാർ’, ‘വാർ 2’ എന്നീ മെഗാഹിറ്റുകൾക്ക് ശേഷം എത്തിയ ആൽഫയ്ക്ക് ബോക്സ് ഓഫീസിൽ ഇനി മുന്നോട്ട് പോകാനാവുമോ എന്നത് വരും ദിവസങ്ങളിലെ കളക്ഷനെ ആശ്രയിച്ചിരിക്കും.

ഇനി ആവേശം തീയറ്ററുകളിലേക്ക്…‘വിശ്വനാഥൻ ആൻ്റ് സൺസ്’ റിലീസ് ഡേറ്റ് പുറത്ത്

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വിശ്വനാഥൻ ആൻ്റ് സൺസ്’ ഓണക്കാലത്തിന് മുന്നോടിയായി ആഗസ്റ്റ് 14-ന് തീയറ്ററുകളിലേക്ക് എത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കറി’ന് ശേഷം പ്രശസ്ത സംവിധായകൻ വെങ്കി അറ്റൂരി ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് തിയറ്ററുകളിൽ വൻ ഓളം സൃഷ്ടിക്കുമെന്നുറപ്പാണ്.കേരളത്തിൽ വൻ വിജയം നേടിയ ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിന് ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ഈ ചിത്രം ന്യൂസൂര്യ ഫിലിംസ് ആണ് കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പട്ടാമ്പൂച്ചി’ എന്ന പ്രൊമോ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.സൂര്യയുടെ കരിയറിലെ 46-ാം ചിത്രമെന്ന പ്രത്യേകതയും ‘വിശ്വനാഥൻ ആൻ്റ് സൺസി’നുണ്ട്. സൂപ്പർഹിറ്റ് ചിത്രം ‘കറുപ്പ്’ നൽകിയ വലിയ വിജയത്തിന് ശേഷം സൂര്യ അഭിനയിക്കുന്ന സിനിമയായതിനാൽ ആരാധകർ വൻ പ്രതീക്ഷയിലാണ്. മമിത ബൈജു,ബോളിവുഡ് താരം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എൻറർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഓട്ടം തുള്ളല്‍ ജൂലൈ 24-ന് തിയേറ്ററില്‍ ഓടും

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഹ്യൂമര്‍ ഹൊറര്‍ ചിത്രംഓട്ടം തുള്ളല്‍ ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. ആദ്യാ സജിത് അവതരിപ്പിക്കുന്ന ചിത്രം ജികെഎസ്പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മിക്കുന്നത്. വിജയരാഘവന്‍,ബിബിന്‍ ജോര്‍ജ്, ഹരിശ്രി അശോകന്‍, വി ഷ്ണു ഉണ്ണികൃഷ്ണ്ണന്‍, ടിനി ടോം, മനോജ്. കെ.യു, ബിനു ശിവറാം, ജിയോ ബേബി, സി ദ്ധാര്‍ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപി ന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആ ദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പ ത്യാന്‍, അനിയപ്പന്‍, ശ്രീരാജ്. പൗളി വത്സ ന്‍, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചി ത്രാ നായര്‍, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോന്‍, ബേബി റിഹരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബിനു ശശി റാമിന്റേതാണു തിരക്കഥ. എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് -ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍.ബി. കെ. ഹരിനാരായണന്‍, വിനായക് ശശികു മാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാ സംവിധാനം – സുജിത് രാഘവ്, മേക്കപ്പ് -അമല്‍.സി.ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ -സിജി തോമസ് നോബല്‍, ചീഫ് അസോസി യേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാ ന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടേര്‍ സ് – സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാല ന്‍, പ്രൊഡക്ഷന്‍ സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്. മാനേജേഴ്‌സ് – റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിജു കടവൂര്‍, പിആര്‍ഒ-വാഴൂര്‍ ജോസ്.

‘അടിപടലം കളി അഭ്യാസം’ ചിത്രീകരണം തുടങ്ങി..

ശ്രീഗോകുലം മൂവീസും ഡ്രീംസ് ഓഫ് അജയ് വാസുദേവും കൈകോര്‍ക്കുന്ന പുതിയ ചിത്രം ‘അടിപടലം കളി അഭ്യാസം’ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്റ്റുഡിയോസില്‍ വെച്ചാണ് നടന്നത്.ശ്രീഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി, പ്രശസ്ത സംവിധായകന്‍ അജയ് വാസുദേവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബൈജു ഗോപാലനാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍. വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കഥയാണ് ചിത്രം ദൃശ്യാവിഷ്‌കരിക്കുന്നത്. ഒരു പോലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി എത്തിപ്പെടുന്ന മൂന്ന് ചെറുപ്പക്കാര്‍ നേരിടുന്ന പ്രതിസന്ധികളും, തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സംവിധായകന്‍ ദീപക് ബാബുവിന്റെ മാതാപിതാക്കളായ ബാബു, കുമാരി എന്നിവര്‍ ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖരായ ജി. മാര്‍ത്താണ്ഡന്‍, ഉദയ് കൃഷ്ണ, മാത്യു തോമസ്, വിഷ്ണു മോഹന്‍, ജി.എസ്. വിജയന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അജയ് വാസുദേവിന്റെ മാതാപിതാക്കളായ കെ. വാസുദേവനും ബി. രാധമ്മയും, തിരക്കഥാകൃത്ത് അനിരുദ്ധിന്റെ മാതാവ് ശശികലയും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണന്‍, സുജിത് (ഡ്രീം ബിഗ് ഫിലിംസ്) എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. യുവതാരങ്ങളായ ഗണപതി, അമീന്‍, വിനീത് തട്ടില്‍, നയന്‍താരാ ചക്രവര്‍ത്തി, ധനശ്രീ സുധാകര്‍ എന്നിവര്‍ക്കൊപ്പം ജിഷ്ണു, മാസ്റ്റര്‍ അര്‍ണവ്, പ്രമോദ് വെളിയനാട്, നോബി, സെന്തില്‍ കൃഷ്ണ, പൂജപ്പുര രാധാകൃഷ്ണന്‍, സാബു പ്രവ്ദീന്‍, കുട്ടി അഖില്‍, അഖില, അശോകന്‍, അനിരുദ്ധ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.രചന:അനിരുദ്ധ്,സംഗീതം:ബിബിന്‍ അശോക്,ഛായാഗ്രഹണം:ഷിജു എം.ഭാസ്‌ക്കര്‍,എഡിറ്റിംഗ്:റിയാസ് കെ.ബദര്‍,പ്രൊഡക്ഷന്‍കണ്‍ട്രോളര്‍:സുരേഷ് മിത്രക്കരി,കല:നിമേഷ് .എം.താനൂര്‍,മേക്കപ്പ്:മനോജ് മനു,കോസ്റ്റ്യൂം:വെങ്കി,ആക്ഷന്‍:സ്റ്റണ്ട് സെല്‍വ വയനാട്

Lissy start action..വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ലിസി;സംവിധാനം പ്രിയദർശൻ

38 വർഷത്തെ ഇടവേളക്ക് ശേഷം ക്യാമാറയ്ക്ക് മുന്നിലെത്തി ലിസി പ്രിയദർശൻ. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും തിരിച്ചെത്തിയത്. പ്രിയദർശൻ ആണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതുമായ വിഡിയോയാണ് പിന്നാലെ പുറത്തുവന്നത്. 1988ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1990 ഡിസംബർ 13ന് ആണ് പ്രിയദർശനും ലിസിയും വിവാഹിതരാകുന്നത്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്താണ് വീണ്ടും ഒന്നിച്ചത്. പ്രിയദർശന് നന്ദി പറഞ്ഞുകൊണ്ട് വൈകാരികകുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ലിസി പങ്കുവച്ചത്. സെറ്റിൽ പരിഭ്രമുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരമെന്നും തൻ്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങൾ നന്നായി അറിയുന്നത് പ്രിയദർശനാണെന്നും ലിസി കുറിച്ചു.

‘കണ്ണപ്പ’ യൂട്യൂബിലേക്ക്..200 കോടി ബജറ്റിലിറങ്ങിയ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു

വിഷ്ണു മഞ്ചു നായകനായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയ ചിത്രമാണ് കണ്ണപ്പ. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം പക്ഷെ പ്രതീക്ഷിച്ച കളക്ഷന്‍ നേടിയില്ല.46 കോടിയാണ് കണ്ണപ്പയ്ക്ക് നേടാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ചിത്രത്തിന്റെ യൂട്യൂബ് സ്ട്രീമ്ംഗ് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയകണ്ണപ്പയില്‍ ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്.മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച ചിത്രം മുകേഷ് കുമാര്‍ സിങാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യുടെ ദൃശ്യങ്ങള്‍ക്ക് പിന്നില്‍. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

കടിച്ചുതൂങ്ങി നിൽക്കാൻ താൽപര്യമില്ല, ഓഡിയോ പുറത്തുവന്നത് വേദനിപ്പിച്ചു’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റിയിൽനിന്ന് രാജിവെച്ച് രമേശ് പിഷാരടി

താരസംഘടനയായ ‘അമ്മ’യിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവെച്ച് നടൻ രമേഷ് പിഷാരടി. സംഘടനയുടെ ബൈലോ പ്രകാരം നിലവിൽ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന നടി ശ്വേതാ മേനോന്റെ വാദം ശരിവച്ചതോടെയാണ് കൺവീനറായ രമേഷ് പിഷാരടിക്ക് കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്.പിന്നാലെയാണ് പിഷാരടിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. സംഘടനയെ കോടതി കയറ്റാൻ തനിക്ക് താല്പര്യമില്ലെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.നടി ശ്വേതാ മേനോനുമായി സംസാരിച്ച ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിലുള്ള കടുത്ത വേദനയും പിഷാരടി പങ്കുവെച്ചു. “അത് ലീക്കായതല്ല, കൃത്യമായി പ്ലാൻ ചെയ്ത് റിലീസ് ചെയ്തതാണ്. ആ ഓഡിയോ ഒന്ന് പരിശോധിച്ചാൽ അത് പുറത്തുവിട്ടത് ആരാണെന്ന് വ്യക്തമാകും. എനിക്ക് വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളിൽ നിന്നാണ് ഇതൊരുണ്ടായത്,” പിഷാരടി തുറന്നടിച്ചു. തനിക്ക് വേണമെങ്കിൽ കോടതിയിൽ നിയമപോരാട്ടം നടത്താമായിരുന്നെന്നും എന്നാൽ സംഘടനയുടെ നന്മ കരുതി സ്ഥാനത്ത് കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, സംഘടനയിലെ തർക്കങ്ങൾ രൂക്ഷമായതോടെ ഒരു വിഭാഗം നടിമാർ നാളെ അടിയന്തിര വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

4k ദൃശ്യഭംഗിയില്‍സേതുമാതവന്‍ വീണ്ടും വരുന്നു…കിരീടം റീ- റിലീസ് തിയ്യതി പുറത്ത്

ഒരിക്കല്‍ പ്രേക്ഷകമനസ്സ് കീഴടക്കി മടങ്ങിയ കിരീടം വീണ്ടും പുത്തന്‍ ദൃശ്യമികവോടെ റീ-റിലീസിനൊരുങ്ങുകയാണ്. ആദ്യം ജൂണില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, റിലീസ് തിയ്യതി നീളുകയായിരുന്നു.ഇപ്പോള്‍ ജൂലൈ 10 ന് ചിത്രം പുറത്തുവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ലോഹിതദാസിന്റെ വരിഞ്ഞു മുറുക്കുന്ന തിരക്കഥയും, സിബി മലയിലിന്റെ മികച്ച മേക്കിംഗും, ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും ഒത്തുചേര്‍ന്ന ‘കിരീടം’ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ പുതുക്കല്‍ കൂടിയാകും. അന്തരിച്ച നടന്മാരായ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, കീരിക്കാടന്‍ ജോസ്, കുണ്ടറ ജോണി തുടങ്ങിയ പ്രതിഭകളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നതും ഒരു ഇമോഷണല്‍ ടച്ച് ചിത്രത്തിന് നല്‍കും.ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രംഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സാണ് ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്.

ബോബി ചെമ്മണ്ണൂരിനെതിരായ കേസ് പിൻവലിച്ച് ഹണി റോസ്; നടിയുടെ പരാതിയിലെടുത്ത കേസില്‍ തുടർനടപടികൾക്ക് സ്റ്റേ

നടി ഹണി റോസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിറഞ്ഞ നിന്നിരുന്ന വിവാദങ്ങൾ ഒടുവിൽ പര്യവസാനത്തിലേക്ക്.ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് സംബന്ധിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്ത‌ത്. തനിക്കെതിരെ ഉണ്ടായ മോശം പരാമർശത്തിൽ മറുപടി നൽകി നിയമനടപടികളുമായി മുന്നോട്ട് പോയ താരം, ഒടുവിൽ എതിർകക്ഷിയായ ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞതിനെ തുടർന്ന് കേസ് പിൻവലിക്കാൻ തയ്യാറായിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിലൂടെയോയും അല്ലാതെയും അപകീർത്തികരമായ രീതിയിൽ ചില പരാമർശങ്ങൾ ഉണ്ടായത്. ഇത് താരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നപ്പോഴാണ് നിയമത്തിന്റെ വഴി തേടാൻ ഹണി റോസ് തീരുമാനിച്ചത്. സൈബർ സെല്ലിലും പോലീസിലും താരം ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.നിയമനടപടികൾ ശക്തമായതോടെ ബോബി ചെമ്മണ്ണൂർ തന്റെ തെറ്റ് പരസ്യമായി സമ്മതിക്കുകയും നടിയോട് ക്ഷമാപണം നടത്തുകയും ചെയുകയായിരുന്നു. ഹണി റോസിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. വെറുതെ വിവാദങ്ങൾ വലിപ്പിച്ചു കൊണ്ടുപോകാതെ, മാന്യമായ രീതിയിൽ പ്രശ്നം പരിഹരിച്ച താരത്തിന്റെ പക്വതയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തു വരുന്നത്.

അന്യഗ്രഹജീവികൾ ബോക്സ്‌ ഓഫിസിലിലേക്ക്…’പ്ലൂട്ടോ’ റിലീസ് ഡേറ്റ് പുറത്ത്!

കാത്തിരിപ്പിന് വിരാമമിട്ട് ബോക്സ് ഓഫീസ് കീഴടക്കാൻ അന്യഗ്രഹജീവികൾ.മലയാള ചിത്രം തിയേറ്ററുകളിലേക്ക്സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ‘പ്ലൂട്ടോ’ യുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു.ചിത്രം ജൂലൈ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.വ്യത്യസ്തമായ പ്രമേയം കൊണ്ടും താരസമ്പന്നത കൊണ്ടും പ്രഖ്യാപനം മുതൽക്കേ മാധ്യമശ്രദ്ധ നേടിയ ചിത്രമാണിത്.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുതുമയുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് ട്രെയിലറും പോസ്റ്ററുകളും നൽകുന്ന സൂചന. അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ജിസിസിയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ തിയേറ്ററുകളിലും ചിത്രം വൻതരംഗം സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.