ഗ്രൂപ്പ് ട്രെയിൻ ബുക്കിങ് ചട്ടങ്ങളിൽ ഇളവ്; ബെർത്ത് പരിധി ഒഴിവാക്കി റെയിൽവേ

വിവാഹം, പഠനയാത്ര, തീർത്ഥാടനം, കായിക-സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കൂട്ടമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കുള്ള ബൾക്ക് ടിക്കറ്റ് ബുക്കിങ് ചട്ടങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഗ്രൂപ്പ് ബുക്കിങ്ങിനായി മാറ്റിവെക്കാവുന്ന ബെർത്തുകളുടെ പരിധി ഒഴിവാക്കിയതാണ് പ്രധാന പരിഷ്കാരം. ഇനി ചീഫ് റിസർവേഷൻ സൂപ്പർവൈസർമാർക്കും സ്റ്റേഷൻ മാനേജർമാർക്കും ബെർത്ത് പരിധിയില്ലാതെ ഗ്രൂപ്പ് ബുക്കിങ്ങിന് അനുമതി നൽകാം. നേരത്തെ സ്ലീപ്പർ കോച്ചുകളിൽ 50 ശതമാനവും എസി കോച്ചുകളിൽ 33 ശതമാനവും മാത്രമായിരുന്നു പരിധി.

പ്രധാന റിസർവേഷൻ കൗണ്ടറുകളിൽ രാവിലെ ഒൻപത് മുതൽ ഗ്രൂപ്പ് ബുക്കിങ് അപേക്ഷകൾ സ്വീകരിക്കും. സാധാരണ യാത്രക്കാരുടെ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണിത്. കൺഫേംഡ്, ആർ.എ.സി, വെയിറ്റിങ് ലിസ്റ്റ് ഉൾപ്പെടെ എല്ലാ വിഭാഗം ടിക്കറ്റുകൾക്കും സൗകര്യം ലഭ്യമാണ്. യാത്രക്കാർ റെയിൽവേ ഉദ്യോഗസ്ഥർക്ക് നേരിട്ട് അപേക്ഷ നൽകണം. ട്രാവൽ ഏജന്റുമാർ മുഖേനയുള്ള അപേക്ഷകൾ അനുവദിക്കില്ല. എല്ലാ യാത്രക്കാരുടെയും പേര്, വയസ്സ്, ലിംഗം, വിലാസം, യാത്രയുടെ ലക്ഷ്യം തുടങ്ങിയ വിവരങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം.

മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകളും അതേ റിസർവേഷൻ ഓഫീസിൽ നിന്ന് ബുക്ക് ചെയ്യാമെങ്കിലും പ്രത്യേക അപേക്ഷയായിട്ടായിരിക്കും പരിഗണിക്കുക. ടിക്കറ്റ് പൂഴ്ത്തിവെപ്പും ദുരുപയോഗവും തടയാൻ ഗ്രൂപ്പ് ബുക്കിങ്ങുകൾക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാനും റെയിൽവേ നിർദേശിച്ചിട്ടുണ്ട്. അപേക്ഷയിലും യാത്രക്കാരുടെ പട്ടികയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പും സീലും നിർബന്ധമാണ്. വിദേശ വിനോദസഞ്ചാരികൾക്കും പ്രവാസി ഇന്ത്യക്കാർക്കുമുള്ള നിലവിലെ ബുക്കിങ് ചട്ടങ്ങളിൽ മാറ്റമുണ്ടാകില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories