വാട്ടർ മെട്രോയ്ക്ക് സ്വയംപര്യാപ്തത ലക്ഷ്യം; ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കും

കൊച്ചി വാട്ടർ മെട്രോയുടെ ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കണമെന്ന് സർക്കാർ. 2026-27 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി 8.88 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കാനും മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്താനും നിർദേശിച്ചത്. നിലവിൽ ടിക്കറ്റ് വരുമാനം മാത്രമാണ് പ്രധാന വരുമാന സ്രോതസ്സ്.

നിരക്ക് വർധനയുടെ സാധ്യത പരിശോധിക്കാൻ മൂന്നാം കക്ഷിയുടെ റിപ്പോർട്ട് തേടും. ഇതിനിടെ കോതാട്, തേവര, ആസ്റ്റർ, അമൃത, ചരിയംതുരുത്ത്, മുളവുകാട് ജെട്ടികളെ പദ്ധതിയിൽനിന്ന് ഒഴിവാക്കി. സർവീസ് നടത്തുന്നതിലെ തടസ്സങ്ങളാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. നെട്ടൂരിൽനിന്ന് ഇടക്കൊച്ചി, കുമ്പളം, തൈക്കൂടം, വൈറ്റില എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനും തീരുമാനമുണ്ട്.

വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ടെർമിനലുകളിൽ കൂടുതൽ വാണിജ്യ ഇടങ്ങൾ വാടകയ്ക്ക് നൽകും. ഹൈക്കോടതി, വൈറ്റില ടെർമിനലുകളിൽ ഇതിനുള്ള സാധ്യതകളുണ്ട്. ടെർമിനലുകൾക്ക് കമ്പനികളുടെ പേരുകൾ നൽകുന്നതിനുള്ള ‘നെയ്മിങ് റൈറ്റ്സ്’ അനുവദിക്കുന്നതും പരിഗണനയിലാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories