മൈതാനത്തെ ‘കറുത്ത മുത്ത്’ ഇനി വെള്ളിത്തിരയിലേക്ക്..ഐ.എം. വിജയന്റെ ജീവിതകഥയുമായി ഒമര്‍ ലുലു!

ഇന്ത്യന്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഐതിഹാസിക താരം ഐ.എം. വിജയന്റെ സംഭവബഹുലമായ ജീവിതം സിനിമയാകുന്നു. ‘ഹാപ്പി വെഡ്ഡിങ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമര്‍ ലുലു ആണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.

തൃശൂര്‍ പൂരദിനമായ ഏപ്രില്‍ 26-ന് സാംസ്‌കാരിക നഗരിയില്‍ വെച്ച് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.കന്നഡയിലെ പ്രമുഖ നിര്‍മ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

മലയാളത്തിന് പുറമെ കന്നഡയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ഒരു പാന്‍-ഇന്ത്യന്‍ സിനിമയായിരിക്കും ഇത്. വിജയനായി വേഷമിടുന്നത് ആരാണ് എന്നത് അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പൂരം നാളിലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.പന്തുകളിക്കാരനായി തുടങ്ങി, പോലീസ് ഉദ്യോഗസ്ഥനായും നടനായും പത്മശ്രീ ജേതാവായും മാറിയ ഐ.എം. വിജയന്റെ പോരാട്ടവീര്യം ഒമര്‍ ലുലുവിന്റെ ദൃശ്യഭാഷയില്‍ എത്തുമ്പോള്‍ അതൊരു കായിക വിരുന്ന് തന്നെയാകുമെന്ന് ഉറപ്പാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post