വയറൊട്ടി മലയാളി; ഹോട്ടലുകളും ബേക്കറികളും ഇന്ന് അടച്ചിടും, ഓൺലൈൻ ഭക്ഷണവിതരണവും മുടങ്ങും.

രാവിലെ കടുപ്പത്തിലൊരു ചായയും കടിയും കഴിക്കാമെന്നു കരുതി പുറത്തിറങ്ങിയവർ ഇന്ന് നിരാശപ്പെടേണ്ടി വരും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില റോക്കറ്റ് പോലെ കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കുകയാണ്. ഗ്യാസ് വില കൂടുമ്പോൾ കച്ചവടം നഷ്ടത്തിലാവുകയും, ഭക്ഷണത്തിന് വില കൂട്ടിയാൽ കസ്റ്റമർ ഓടുകയും ചെയ്യുന്ന ആകെ ധർമ്മസങ്കടത്തിലാണ് വ്യാപാരികൾ. ലാഭം കുറയുന്നതും നഷ്ടം കൂടുന്നതും സഹിക്കാനാവാതെ വന്നതോടെയാണ് ‘ഇന്ന് ഭക്ഷണം വിളമ്പില്ല’ എന്ന കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികൾ എത്തിയത്.

ഹോട്ടലുകൾ മാത്രമല്ല, വിരൽത്തുമ്പിൽ ഭക്ഷണം എത്തിക്കുന്ന ഓൺലൈൻ ഡെലിവറി ആപ്പുകളും ഇന്ന് പണിമുടക്കിന്റെ ഭാഗമാകുന്നതോടെ ഭക്ഷണപ്രിയർ വലയും.മൊബൈലിൽ സ്വിഗ്ഗിയും സൊമാറ്റോയും നോക്കി വിരൽ തഴമ്പിക്കുന്നതല്ലാതെ ഇന്ന് ആരും പാഴ്സലുമായി വാതിൽക്കൽ എത്തില്ല. സബ്‌സിഡി നിരക്കിൽ ഗ്യാസ് നൽകുകയോ അല്ലെങ്കിൽ ഈ അമിത വിലവർധനവ് പിൻവലിക്കുകയോ ചെയ്യാതെ ഈ പ്രതിസന്ധിക്ക് പരിഹാരമില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.
ഇന്ന് ഹോട്ടലിലെ ദോശക്കല്ലും ചായപ്പാത്രവും തണുത്തിരിക്കുമെങ്കിലും ഉടമകളുടെ ഉള്ളിലെ പ്രതിഷേധം നല്ല കനലായി ജ്വലിക്കുന്നുണ്ട്. ഗ്യാസ് വില കുറച്ചില്ലെങ്കിൽ ഹോട്ടലുകാർക്ക് മാത്രമല്ല, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന നമ്മൾ ഓരോരുത്തർക്കും ‘പണി’ കിട്ടുമെന്നുറപ്പാണ്. അതുകൊണ്ട് ഇന്നത്തെ ഈ ഉപവാസം നാളത്തെ വയറുനിറച്ചുള്ള ഊണിന് വേണ്ടിയാണെന്ന് കരുതി നമുക്ക് അല്പം അഡ്ജസ്റ്റ് ചെയ്യാം!

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.