തൃക്കരിപ്പൂരിലെ ഗ്രൂപ്പ് കളിയില്‍ സന്ദീപ് വാര്യരെ എക്‌സിറ്റ് അടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഇലക്ഷന് പിന്തുണച്ച ആളോടുള്ള നന്ദി സൂചകമായി, ജയിച്ചു കയറിയ ഉടനെ തന്നെ ‘ഗ്രൂപ്പ് കളിച്ച്’ കളം നിറയാന്‍ നോക്കിയ സന്ദീപിന് കിട്ടിയതാകട്ടെ എട്ടിന്റെ പണിയാണ്.വി.ഡി. സതീശന്‍ കഷ്ടപ്പെട്ട് വഴി വെട്ടിത്തെളിച്ച് വണ്ടിയില്‍ കയറിയിരുന്നപ്പോള്‍, കെ. സി ഓവര്‍ടേക്ക് ചെയ്താല്‍ എങ്ങനെ ഇരിക്കും?അതാണ് ഇവിടെയും സംഭവിച്ചത്.

അങ്ങനെ മുഖ്യമന്ത്രി കസേരയിലേക്കുള്ള വടംവലി യുഡിഎഫ് രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത പോര്‍മുഖം തുറക്കുകയാണ്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ക്കെതിരെ അണികള്‍ക്കിടയില്‍ കടുത്ത രോഷമാണ് പുകയുന്നത്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുത്തതോടെ യുഡിഎഫ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് തന്നെ അഡ്മിന് പിരിച്ചുവിടേണ്ടി വന്നു.

‘തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഗ്രൂപ്പ് കളി അനുവദിക്കില്ല’ എന്ന ശക്തമായ താക്കീതാണ് പ്രവര്‍ത്തകര്‍ സന്ദീപ് വാര്യര്‍ക്ക് നല്‍കുന്നത്.തകര്‍ന്നുപോയ യുഡിഎഫിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ച വി.ഡി. സതീശനോടാണ് തങ്ങള്‍ക്ക് കടപ്പാടെന്നും, കെ.സിക്കുവേണ്ടിയുള്ള സന്ദീപിന്റെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്നും ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നു.സന്ദീപ് മത്സരിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണെന്നും അല്ലാതെ കെ.സിയുടെ വ്യക്തിപരമായ താല്പര്യപ്രകാരമല്ലെന്നും പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചു.സന്ദീപ് വാര്യര്‍ കെ.സി പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധം ഇരമ്പിയത്. ‘ജയിച്ചുകയറിയ ശേഷം ഗ്രൂപ്പ് കളിച്ച് അധികാരത്തിലെത്താന്‍ നോക്കുന്നോ?’ എന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പ് ‘എക്‌സിറ്റ്’ചര്‍ച്ചകള്‍ കൈവിട്ടുപോകുമെന്നുറപ്പായതോടെയാണ് തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് ഗ്രൂപ്പ് പിരിച്ചുവിട്ടത്. എന്നാല്‍ ന്യായീകരണം കേട്ടാല്‍ ആരും ഒന്ന് ചിരിച്ചുപോകും.’തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ, അതുകൊണ്ട് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതാ!’ എന്തൊരു ടൈമിംഗ്!ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം ബുദ്ധിയുള്ളവര്‍ കേരളത്തില്‍ ഉണ്ടോ?എങ്കിലും, സന്ദീപ് വാര്യരുടെ ‘ഗ്രൂപ്പ് മാറ്റം’ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.