കഴുത്തില്‍ ചെരുപ്പുമാല, അര്‍ദ്ധനഗ്‌നയാക്കി നടത്തി; മഹാരാഷ്ട്രയില്‍ യുവതിയെ പരസ്യമായി അപമാനിച്ച് ആള്‍ക്കൂട്ടം

ഒരു ക്ഷേത്രപ്രവേശന തര്‍ക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ യുവതിക്ക് നേരിടേണ്ടി വന്നത് കണ്ണില്ലാത്ത ക്രൂരതയാണ്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഉല്ലാസ്‌നഗറിലെ വാഘ്രി നഗര്‍ പ്രദേശത്താണ് ഈ അതിക്രമം അരങ്ങേറിയത്.

പ്രദേശത്തെ രജപുത്ര കുടുംബത്തിന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തെ കുടുംബത്തിലെ യുവതി ചോദ്യം ചെയ്തുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് വലിയ അക്രമത്തിലേക്ക് നയിച്ചത്.

ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുക മാത്രമല്ല, അവരെ അര്‍ദ്ധനഗ്‌നയാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.പിന്നീട് യുവതിയുടെ കഴുത്തില്‍ ചെരുപ്പുമാല ചാര്‍ത്തി പരസ്യമായി അപമാനിക്കാനും ആള്‍ക്കൂട്ടം മുതിര്‍ന്നു.

സ്ത്രീത്വത്തെ ഒന്നടങ്കം അപമാനിക്കുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.