ആര്യ രാജേന്ദ്രന്റെ ബസ് തടയല്‍ വിവാദം; ഡ്രൈവര്‍ യദുവിനെ പുറത്താക്കാന്‍ ഗണേഷ് കുമാര്‍ കളിച്ച നാടകം പൊളിഞ്ഞു,തെളിവ് പുറത്തുവിട്ടു യദു!

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുകൃഷ്ണനും തമ്മിലുണ്ടായ റോഡ് വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്. 6 മണിക്കൂര്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുന്‍ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബസ് തടഞ്ഞത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് തനിക്ക് ജോലി നഷ്ടമായതെന്ന് വ്യക്തമാക്കിയാണ് യദു രംഗത്തെത്തിയത്.തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ യദു തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഫോണില്‍ സംസാരിച്ചെന്നും, സിറ്റി പൊലീസ് കമ്മീഷണര്‍ ഇതിന്റെ കോള്‍ ഡീറ്റെയില്‍സ് കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വാദം.താന്‍ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു രേഖയും കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.

2024 ഏപ്രില്‍ 27-ന് രാത്രി പാളയത്തുവെച്ച് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. മേയറും കുടുംബവും ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് യദുവിനെ തിരെ നടപടിയുണ്ടായത്. മന്ത്രി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഇതിന് പിന്നിലെ കള്ളത്തരം പൊളിക്കാനാണ് യദു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസന്വേഷണം എങ്ങുമെത്താത്തതിനാല്‍ യദുവിന് ഇതുവരെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ കെഎസ്ആര്‍ടിസിയില്‍ തിരിച്ചുകയറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് യദു പ്രതികരിച്ചു.നിലവില്‍ കുടുംബം പുലര്‍ത്താനായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജോലി ചെയ്യുകയാണ് യദു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.