നടൻ രൺവീർ സിംഗിന് സിനിമയിൽ വിലക്കിട്ട് നിർമ്മാതാക്കളുടെ സംഘടന!

ബോളിവുഡ് താരം രൺവീർ സിംഗിന് സിനിമയിൽ താൽക്കാലിക വിലക്ക്. തുടർച്ചയായ അച്ചടക്കലംഘനങ്ങളും ഷൂട്ടിംഗ് സെറ്റുകളിലെ സഹകരിക്കായ്കയും ചൂണ്ടിക്കാട്ടിയാണ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. വിലക്ക് നിലവിൽ വന്നതോടെ താരത്തിന്റെ പുതിയ സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായി.

കൃത്യസമയത്ത് സെറ്റുകളിൽ എത്താതിരിക്കുകയും ഷൂട്ടിംഗ് മണിക്കൂറുകളോളം വൈകിപ്പിക്കുകയും ചെയ്യുക.മുൻകൂട്ടി ഒപ്പുവെച്ച വ്യവസ്ഥകൾ പാലിക്കാതെ പ്രതിഫല കാര്യങ്ങളിൽ അവസാന നിമിഷം മാറ്റങ്ങൾ ആവശ്യപ്പെടുക എന്നിവയാണ് കാരണങ്ങൾ.
സംവിധായകനോടും നിർമ്മാതാവിനോടും മോശമായി പെരുമാറിയെന്ന പരാതികളും നിലവിലുണ്ട്.

ഈ വിലക്ക് കാരണം നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന രൺവീറിന്റെ രണ്ട് വൻകിട പ്രൊജക്ടുകളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഏകദേശം 15 കോടിയിലധികം രൂപയുടെ ബിസിനസ്സ് ഈ തീരുമാനത്തോടെ പ്രതിസന്ധിയിലായെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.
ഈ വിഷയത്തിൽ രൺവീർ സിംഗിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories