ബോക്‌സ് ഓഫീസിൽ രാം ചരൺ തരംഗം; ‘പെദ്ധി’ 300 കോടിയിലേക്ക്…

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി തീയേറ്ററുകളിൽ എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറ്റെടുത്ത ചിത്രം ഇതിനോടകം തന്നെ പുതിയ റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്ൽകിന്റെ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതുവരെ 279.35 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ മാത്രം 229.95 കോടി രൂപ വരും. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 181 കോടിയോളം രൂപ വാരിയ ചിത്രം മൂന്നാം ദിനത്തിലും ആധിപത്യം തുടർന്നു. മൂന്നാം ദിവസം മാത്രം 55 കോടിയോളം രൂപയാണ് ചിത്രം ആഗോള ഗ്രോസ് ഇനത്തിൽ നേടിയത്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓവർസീസ് കളക്ഷനിലും ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് നിലവിലെ സൂചനകൾ.

കേരളത്തിലും തമിഴ്‌നാട്ടിലും പ്രമുഖ വിതരണക്കാരായ തിങ്ക് സ്റ്റുഡിയോസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഇരു സംസ്ഥാനങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *