തിരുവനന്തപുരത്ത് വിനോദയാത്ര ദുരന്തമായി! അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്ന് അഞ്ച് പേർക്ക് ഗുരുതര പരിക്ക്

തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ വൻ അപകടം.റൈഡിന്റെ വെൽഡിങ് പെട്ടെന്ന് വേർപെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് റൈഡ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റത്. നാഗർകോവിൽ സ്വദേശികളായ ഇവർ അവധിക്കാലം ആഘോഷിക്കാനായി കുടുംബത്തോടൊപ്പം പാർക്കിൽ എത്തിയതായിരുന്നു.

സ്കൂൾ അവധിക്കാലമായതിനാൽ പാർക്കിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അപകടം നടന്ന റൈഡിൽ മാത്രം മുപ്പതിലധികം ആളുകൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ഊഞ്ഞാലിന് സമാനമായ റൈഡ് കറങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് വെൽഡിങ് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. റൈഡിനടിയിൽ പെട്ടാണ് ചിലർക്ക് ഗുരുതരമായി പരിക്കേറ്റത്.അപകടം നടന്നയുടൻ തന്നെ പാർക്കിലെ ജീവനക്കാർ ഓടിയെത്തി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് പൊലീസും സംഭവസ്ഥലത്ത് കുതിച്ചെത്തി.പരിക്കേറ്റവരിൽ നാല് പേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി അഞ്ചുപേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്കും, മറ്റുള്ളവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *