മോഹിനിയാട്ടത്തിന് ശേഷം ‘ഹരിവരാസനം’; ബിഗ് ബജറ്റ് ചിത്രവുമായി സൈജു കുറുപ്പ്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

തിയേറ്ററുകളിലും ഒ.ടി.ടിയിലും ഒരേപോലെ തരംഗം സൃഷ്ടിച്ച ‘മോഹിനിയാട്ടം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘ഹരിവരാസനം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. സൈജു കുറുപ്പിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് സൂചന.’സാള്‍ട്ട് മാങ്കോ ട്രീ’, ‘തൃശ്ശൂര്‍ പൂരം’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് നായറാണ് സംവിധാനം നിര്‍വഹിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക് അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയില്‍ തിരുവനന്തപുരത്ത് ആരംഭിക്കും. ‘ഭരതനാട്യം’ എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന മറ്റൊരു വ്യത്യസ്തമായ പ്രോജക്റ്റായിരിക്കും ‘ഹരിവരാസനം’ എന്നാണ് പ്രതീക്ഷ. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories