ചായയിൽ മുക്കിയ ഇഡ്ഡലി! നെറ്റിചുളിച്ച് സോഷ്യൽ മീഡിയ, കടുത്ത വിയോജിപ്പുമായി ശശി തരൂരും

ഭക്ഷണ കാര്യങ്ങളിൽ മലയാളിക്ക് പരീക്ഷണങ്ങൾ പുത്തരിയല്ലെങ്കിലും, ചില കോമ്പിനേഷനുകൾ കാണുമ്പോൾ അറിയാതെ നെറ്റിചുളിച്ചു പോകാറുണ്ട്. ചോക്ലേറ്റ് ബിരിയാണിയും മാംഗോ മാഗിയുമൊക്കെ കണ്ട് അന്തംവിട്ടിരുന്ന സോഷ്യൽ മീഡിയയുടെ മുന്നിലേക്ക് ഇതാ പുതിയൊരു വിചിത്ര വിഭവം എത്തിയിരിക്കുകയാണ്; ‘ചായയും ഇഡ്ഡലിയും’. ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ വൻ ചർച്ചയായി മാറിയിരിക്കുന്നത്.

സാധാരണയായി ഇത്തരം ഭക്ഷണ പരീക്ഷണങ്ങൾ ട്രോളുകളിൽ ഒതുങ്ങാറാണ് പതിവ്. എന്നാൽ ഇത്തവണ കാര്യം അങ്ങനെയല്ല, സാക്ഷാൽ ശശി തരൂർ എംപി വരെ ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തനത് ശൈലിയിലുള്ള ഇംഗ്ലീഷ് ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ തരൂരിനെ ഈ വിചിത്ര കോമ്പോ ശരിക്കും പ്രകോപിപ്പിച്ചു എന്ന് വേണം പറയാൻ.
ഒരു വനിതാ ഉപയോക്താവ് തൻ്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ ‘ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച കോമ്പിനേഷൻ’ എന്ന ക്യാപ്‌ഷനോടെ ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്. സംഭവങ്ങളുടെ തുടക്കം. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ശശി തരൂർ അത്ഷെയർ തൻ്റെ വിയോജിപ്പ് പരസ്യമാക്കുകയും ചെയ്തു.

ആ ചിത്രത്തിലെ ഈഡ്ഡലി കണ്ടിട്ട് ഒട്ടും നല്ലതായി തോന്നുന്നില്ല, അത് വളരെ കട്ടിയുള്ളതും രൂപത്തിൽ മാറ്റമുള്ളതാണെന്നും തരൂർ നിരീക്ഷിച്ചു. പഞ്ഞിപോലെയുള്ള വെളുത്ത ഇഡ്ഡലിയെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല, ചിത്രത്തിൽ കാണുന്നത് ചവച്ചരച്ച് കഴിക്കേണ്ടി വരുന്ന റബ്ബർ പോലെയുള്ള ഒന്നായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കുറിച്ചു.
ഒരു കടുത്ത ചായപ്രേമിയായ തനിക്ക് ഭക്ഷണത്തിൽ ചായ മുക്കി കഴിക്കുന്ന ശീലത്തോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല മൃദുവായ ഇഡ്ഡലി ചായയിൽ മുക്കിയാൽ അത് ലയിച്ചുചേർന്ന് ചായയുടെ രുചി നശിപ്പിക്കും, അതുകൊണ്ട് ചായ കപ്പിലും ഇഡ്ഡലി പ്ലേറ്റിലും തന്നെ ഇരിക്കുന്നതാണ് ഭംഗിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശശി തരൂരിൻ്റെ ഈ പോസ്റ്റോടുകൂടി ചായയും ഇഡ്‌ലിയും പാൻ ഇന്ത്യ തലത്തിൽ അറിയപ്പെട്ടു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories