നാട്ടുകാരെ ബോധവൽക്കരിക്കാൻ പുള്ളി ഇറക്കിയ നോട്ടീസുകളേക്കാൾ കട്ടിയിലാണ് പുസ്തകത്തിന് ഇടയിൽ എംഡിഎംഎ (MDMA) ഒളിപ്പിച്ചു വെച്ചിരുന്നത്!
‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന പേരിൽ വ്യാജ ലഹരിവിരുദ്ധ സംഘടനയൊക്കെ ഉണ്ടാക്കി സംസ്ഥാന പ്രസിഡന്റ് ചമഞ്ഞു നടന്ന പത്തനംതിട്ട എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് ഇപ്പോൾ പെരുമ്പെട്ടി പോലീസിന്റെയും ഡാൻസാഫിന്റെയും ‘ഓപ്പറേഷൻ തൂഫാൻ’ റഡാറിൽ കുടുങ്ങിയത്.
പകൽ മുഴുവൻ ലഹരിക്ക് എതിരെ മൈക്കും കെട്ടി പ്രസംഗിക്കുക, രാത്രിയാകുമ്പോൾ പുസ്തകത്തിന്റെ ഇടയിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎയും ലഹരി വലിക്കാനുള്ള സെറ്റപ്പും ഒക്കെയായി ഇരിക്കുക! എമ്മാതിരി ഇരട്ടത്താപ്പാണിത്? വേലി തന്നെ വിളവു തിന്നുക എന്ന് പറയുന്നത് ഇങ്ങനെയുള്ളവരെ കുറിച്ചാണ്.
ലഹരി മാഫിയകൾക്ക് എതിരെ നമ്മൾ ജാഗ്രതൈ എന്ന് പറയുമ്പോൾ, ആ ജാഗ്രതയുടെ മുഖംമൂടി അണിഞ്ഞു വരുന്നവരെയാണ് സത്യത്തിൽ പേടിക്കേണ്ടത്.
സംഘടനയുടെ പേര് കേട്ട് വിശ്വസിച്ച് കൂടെ നിൽക്കുന്ന പാവം ചെറുപ്പക്കാരെ ലഹരിയുടെ വഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ഇങ്ങനെയുള്ള ഒരു ‘വ്യാജൻ’ മാത്രം മതി.
ഏതായാലും ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ ആ രഹസ്യവിവരം കൃത്യമായി, ഇല്ലെങ്കിൽ ഇനിയും എത്ര പേരുടെ ജീവിതം മാറിയേനെ! ലഹരിക്ക് എതിരെ പ്രസംഗിക്കുന്നവരുടെയൊക്കെ ബാക്ക്ഗ്രൗണ്ട് കൂടെ ഒന്ന് ചെക്ക് ചെയ്യേണ്ട അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്.
ഈ കാപട്യങ്ങൾക്കൊപ്പമല്ല, ലഹരിയില്ലാത്ത നല്ലൊരു നാളേക്കായി കണ്ണ് തുറന്നു പിടിക്കുന്ന പോലീസിനും സമൂഹത്തിനുമൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്.





