​’ദി നമ്പി ഇഫക്റ്റി’ന് ശേഷം വീണ്ടുമൊരു മാസ് ബയോപിക്;’എഡിസൺ’ ജി.ഡി. നായിഡുവിന്റെ കഥ ‘GDN’ബോക്സ് ഓഫീസിൽ

“വികാരത്താൽ നയിക്കപ്പെടുകയും പാരമ്പര്യത്താൽ ഊർജ്ജം ഉൾക്കൊള്ളുകയും ചെയ്ത ഒരു മനുഷ്യന്റെ കഥ…’റൊക്കട്രി ദി നമ്പി ഇഫക്ട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആർ. മാധവൻ ‘ജിഡിഎൻ’ എന്ന ഇതിഹാസ
ചിത്രവുമായി ബോക്സ് ഓഫീസിലേക്ക് എത്തുകയാണ്.

കോയമ്പത്തൂരിനെ വ്യാവസായിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ നിർമിക്കുകയും ചെയ്ത ‘ഇന്ത്യയുടെ എഡിസൺ’ ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതകഥയാണ് പ്രമേയമാവുന്നത്.
ചിത്രത്തിന്റെ പുതിയ പോസ്റ്ററും ട്രെയിലറും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

മാധവന് പുറമെ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
‘തൈക്കുടം ബ്രിഡ്ജ്’ ഫെയിം ഗോവിന്ദ് വസന്തയാണ് ഈ ദൃശ്യവിരുന്നിന് ഈണം പകരുന്നത്. അരവിന്ദ് കമലനാഥൻ ക്യാമറയും ബിജിത്ത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.
വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, മാധവനും ഭാര്യ സരിതയും ചേർന്നുള്ള ‘ട്രൈ കളർ ഫിലിംസു’മാണ് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *