പ്രക്ഷോഭം കനക്കുന്നു!സിജെപിക്ക് പിന്തുണയുമായി മലയാളി താരങ്ങളും..

രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള ചലച്ചിത്ര താരങ്ങൾ.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും നടക്കുന്ന പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ നടപടിയെ അതിശക്തമായി അപലപിച്ചുകൊണ്ടാണ് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ആ കുറിപ്പുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.ടൊവിനോ തോമസ്,പാർവ്വതി തിരുവോത്ത്,അപ്പാനി ശരത്,വിസ്മയ മോഹൻലാൽ,രഞ്ജനി ഹരിദാസ്, അഖിൽ മാരാർ തുടങ്ങി നിരവധി മലയാളി താരങ്ങളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന ‘ചലോ സൻസദ്’ മാർച്ചിനിടെ പ്രക്ഷോഭകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതാണ് കലാ സാംസ്കാരിക ലോകത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്തരുതെന്നുമാണ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ആവശ്യപ്പെടുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.