മമ്മൂട്ടിക്കൊപ്പം ഹാഷിറും!നിതീഷ് സഹദേവ് ചിത്രം ലോഡിങ്…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ പടത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വാഴ 2 താരം ഹാഷിർ ഈ മമ്മൂട്ടി പടത്തിന്റെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ.ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടും.മലയാളത്തിൽ ‘ഫാലിമി’, തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നിതീഷ് വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോൾ ഒരു അസ്സൽ കൊമേർഷ്യൽ വിരുന്ന് തന്നെയാകും എന്ന പ്രതീക്ഷയിലാണ് ആരാധകരും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *