‘ഏഴ് കടൽ ഏഴ് മലൈ’യിലെ ഗാനം പുറത്ത്

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ‘ഏഴ് കടൽ ഏഴ് മലൈ’യിലെ പുതിയ ഗാനം പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘നമക്കായ് ഒരു വാനം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. യുവന്‍ ശങ്കര്‍ രാജയും ആന്‍ഡ്രിയ ജെറമിയയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചിത്രം ഒക്ടോബര്‍ 1ന് തിയറ്ററുകളിലെത്തും. 2024 മെയ് 15ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്ത ചിത്രം ‘ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍’ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

നിവിന്‍ പോളിക്കൊപ്പം സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഏകാംബരം നിര്‍വഹിക്കുന്നു. ‘പേരന്‍പ്’, ‘തങ്കമീന്‍കള്‍’, ‘കട്രത് തമിഴ്’, ‘തരമണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *