ശബരിമല ഇ-ടെൻഡർ അട്ടിമറി; ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്ന് വിജിലൻസ്

ശബരിമലയിലെ 110 കടകളുടെ ഇ-ടെൻഡറിൽ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ടെൻഡറിൽ പങ്കെടുത്ത കരാറുകാരുടെ വിവരങ്ങൾ ചോർന്നതായും ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചതായും കണ്ടെത്തി. ഇതോടെ സെപ്റ്റംബർ 29ന് നടത്താനിരുന്ന ഇ-ലേലം റദ്ദാക്കി.

ടെൻഡർ രേഖകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടി റദ്ദാക്കിയത്. 110 കടകൾക്കുമായി റീ-ടെൻഡർ നടത്തും. ഉദ്യോഗസ്ഥരുടെ മൊഴി ഈ ആഴ്ച വിജിലൻസ് രേഖപ്പെടുത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *