കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി ‘സൈലന്റ് റേഷൻ കാർഡുകൾ’ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്ക്രിയമാക്കും. വ്യാജവും അർഹതയില്ലാത്തതുമായ കാർഡുകൾ ഒഴിവാക്കുന്നതിനാണ് നടപടി.
കാർഡുകൾ ഉടൻ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യില്ല. അർഹത തെളിയിക്കാൻ കാർഡുടമകൾക്ക് മൂന്ന് മാസം സമയം നൽകും. ഈ കാലയളവിൽ ഇ-കെവൈസി പൂർത്തിയാക്കുന്ന അർഹരുടെ കാർഡുകൾ പുനഃസ്ഥാപിക്കും.
ഡിജിറ്റലൈസേഷൻ, ആധാർ സീഡിങ്, ഇ-കെവൈസി എന്നിവയിലൂടെ ഇതുവരെ 5.8 കോടി കാർഡുകൾ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയതായി ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 30 വരെയുള്ള കണക്കിൽ 90.64 ശതമാനം ഇ-കെവൈസി പൂർത്തിയായിട്ടുണ്ട്.






