മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ പോകുന്നവർ ശ്രദ്ധിക്കുക; നിയമലംഘനത്തിന് കർശന നടപടി

മീശപ്പുലിമലയിലെ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾ വനവകുപ്പ് നിർദേശിച്ച പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് നിരോധനമുണ്ടെന്നും വനവകുപ്പ് അറിയിച്ചു.

വരയാടുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെയും അപൂർവയിനം തവളകളെയും മറ്റ് ജീവികളെയും സ്പർശിക്കാനോ തീറ്റ നൽകാനോ പാടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയും വന്യജീവികളുടെ സുരക്ഷയും ഉറപ്പാക്കാൻ സന്ദർശകർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *