ഐ. എൻ. എസ് വിക്രാന്തിൽ റഫാൽ മറൈൻ വിജയകരമായി ലാൻഡ് ചെയ്തു

ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ റഫാൽ മറൈൻ യുദ്ധവിമാനം വിജയകരമായി ലാൻഡ് ചെയ്തു. ഒക്ടോബർ 29ന് ഗോവയിൽ നടന്ന ആദ്യ പരീക്ഷണപ്പറക്കലിലാണ് നാവികസേന ഈ നേട്ടം കൈവരിച്ചത്.

വിമാനത്തെ വിക്രാന്തിന്റെ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പരീക്ഷണം. പ്രവർത്തനക്ഷമത വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യം. ലാൻഡിങ്ങിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി 63,000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. 2030 ഓടെ വിതരണം പൂർത്തിയാകും വിമാനങ്ങൾ എത്തുന്നതോടെ ഇന്ത്യൻ നാവികസേനയുടെ സമുദ്ര പ്രതിരോധശേഷിക്ക് കൂടുതൽ കരുത്തേകും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *