ജി.പി.എസിന് ബദലായി നാവിക്; എൻ.വി.എസ്.-03 വിക്ഷേപിച്ചു

ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ ശ്രേണിയിലെ എൻ.വി.എസ്.-03 ഉപഗ്രഹം ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു. ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരുന്നു വിക്ഷേപണം. വിദേശ ജി.പി.എസ് സംവിധാനങ്ങൾക്ക് പകരമായി രാജ്യത്തിന് സ്വന്തമായ ഗതിനിർണയ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

2,232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 12 വർഷമാണ് പ്രവർത്തനകാലാവധി. പഴയ നാവിക് ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമായതോടെ സംവിധാനത്തിന്റെ കാര്യക്ഷമത കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ പുതിയ ഉപഗ്രഹത്തിന്റെ വരവ് സഹായിക്കും.

ജി.പി.എസിനേക്കാൾ കൃത്യമായ ലൊക്കേഷൻ സേവനം നൽകാൻ എൻ.വി.എസ്.-03ന് കഴിയും. മൊബൈൽ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനും നാവിക് സംവിധാനത്തിലൂടെ സാധിക്കും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *