വരാനിരിക്കുന്ന എസിസി റൈസിംഗ് സ്റ്റാർസ് ഏഷ്യാകപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ നയിക്കുന്ന 15 അംഗ ടീമിൽ കൗമാരതാരം വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ഇടംപിടിച്ചു. രജത് പാട്ടിദാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഓപ്പണർമാരായി ഇറങ്ങും. പ്രഭ്സിമ്രാൻ സിങ്, കുമാർ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. റിങ്കു സിങ്, ഹർഷിത് റാണ, പ്രിൻസ് യാദവ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
നവംബർ 19 മുതൽ 29 വരെ ദോഹയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ട ഇന്ത്യ എയ്ക്ക് യുഎഇ, നേപ്പാൾ, പാകിസ്താൻ എ ടീമുകളാണ് എതിരാളികൾ. നവംബർ 20ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 26, 27 തീയതികളിൽ സെമി ഫൈനലുകളും 29ന് ഫൈനലും നടക്കും.






