‘സായ് പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; വിമർശകർക്ക് മറുപടിയുമായി ധനുഷ്

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിലെ സീതാദേവിയുടെ വേഷം അവതരിപ്പിച്ച സായ് പല്ലവിക്കെതിരെയുള്ള വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി നടൻ ധനുഷ്. സായ് പല്ലവിയെപ്പോലെ ദൈവഭക്തിയും നിർമലമായ മനസ്സുമുള്ള മറ്റൊരു നടിയെ കണ്ടെത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ധനുഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഓം’ന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.

സീതാദേവിയായി സായ് പല്ലവി എത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളും വിമർശനങ്ങളും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ധനുഷ് പറഞ്ഞു. എന്തുകൊണ്ടാണ് താരത്തിനെതിരെ ഇത്രയധികം വിമർശനങ്ങൾ ഉയരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൂട്ടിങ് ഇടവേളകളിൽ പോലും സായ് പല്ലവി പ്രാർഥനയിൽ മുഴുകിയിരിക്കാറുണ്ടെന്നും ഇന്ത്യ മുഴുവൻ തിരഞ്ഞാൽ പോലും അവരെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ലെന്നും ധനുഷ് പറഞ്ഞു. അത്രത്തോളം ദൈവഭക്തിയും നിർമലമായ ഹൃദയവുമുള്ള വ്യക്തിയാണ് സായ് പല്ലവി. സൗന്ദര്യത്തിനൊപ്പം മികച്ച അഭിനയശേഷിയും അവർക്കുണ്ടെന്നും നടൻ വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *