ട്രെയിൻ യാത്രയിൽ ആർ.എ.സി. ടിക്കറ്റുകൾ ഒഴിവാക്കിയേക്കും; റെയിൽവേ നീക്കമെന്ന് സൂചന

ട്രെയിൻ യാത്രക്കാരുടെ പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ റിസർവേഷൻ എഗൻസ്റ്റ് കാൻസലേഷൻ (ആർ.എ.സി.) ടിക്കറ്റ് സംവിധാനം ഒഴിവാക്കാൻ റെയിൽവേ ആലോചിക്കുന്നതായി സൂചന. നിലവിൽ ഒരു ബെർത്തിൽ രണ്ട് യാത്രക്കാർക്ക് ഇടം നൽകുന്ന സംവിധാനത്തിൽ ഇരുവർക്കും മതിയായ സൗകര്യം ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. പൂർണ ബെർത്ത് ലഭിക്കാതെ മുഴുവൻ ടിക്കറ്റ് നിരക്കും നൽകേണ്ടിവരുന്നതും യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

സ്ലീപ്പർ, തേർഡ് എ.സി., സെക്കൻഡ് എ.സി. കോച്ചുകളിൽ നിശ്ചിത എണ്ണം ബെർത്തുകളാണ് ആർ.എ.സി. യാത്രക്കാർക്കായി മാറ്റിവെക്കുന്നത്. ഇതിൽ ഒരു ബെർത്ത് രണ്ടുപേർ പങ്കിടേണ്ടിവരുന്നതിനാൽ പ്രത്യേകിച്ച് ദീർഘദൂര യാത്രകളിൽ ബുദ്ധിമുട്ടുകൾ രൂക്ഷമാകുന്നു. ബെർത്തിൽ ഇരിക്കേണ്ട സമയത്തെച്ചൊല്ലി യാത്രക്കാർ തമ്മിൽ തർക്കങ്ങളും പതിവാണ്. വന്ദേ സ്ലീപ്പർ ട്രെയിനിൽ ആർ.എ.സി. സംവിധാനമില്ലാതെ കൺഫേം ചെയ്ത ടിക്കറ്റുകൾ മാത്രമാണ് അനുവദിക്കുന്നത്.

യാത്രക്കാർക്ക് മുഴുവൻ ബെർത്ത് ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. ആർ.എ.സി. സംവിധാനം തുടരുകയാണെങ്കിൽ പകുതി ബെർത്ത് മാത്രം ലഭിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിലും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യാത്രാസൗകര്യവും ടിക്കറ്റ് നിരക്കിലെ നീതിയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ആർ.എ.സി. സംവിധാനം പുനഃപരിശോധിക്കാനുള്ള നീക്കമെന്നാണ് സൂചന.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories