ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഘടിപ്പിച്ചിട്ടുള്ള ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനം നവീകരിക്കാൻ കരാർ. ഇസ്രായേലിലെ ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും വികസിപ്പിച്ച സംവിധാനത്തിന്റെ ഹാർഡ്വെയറും സോഫ്റ്റ്വെയറും പരിഷ്കരിക്കുകയാണ് ലക്ഷ്യം.
മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ നവീകരണം സഹായിക്കും. ബരാക് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയും പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നതിലൂടെ യുദ്ധക്കപ്പലുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാകും.
സംവിധാനം നവീകരിക്കാൻ 2025ൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് പുതിയ കരാർ. സമുദ്ര മേഖലയിൽ വർധിച്ചുവരുന്ന മിസൈൽ, ഡ്രോൺ ഭീഷണികളെ നേരിടാൻ നാവികസേനയെ കൂടുതൽ സജ്ജമാക്കുകയാണ് ലക്ഷ്യം.






