എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി, വിമാനം ഐസോലേഷൻ ബേയിലേക്ക് മാറ്റി

കൊൽക്കത്തിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ എഐ 772 എയർബസ് എ 320 വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി. ബുധനാഴ്ച രാവിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്തരാഷ്ട്ര വിമാനത്തിൽ നിന്ന് പറന്നുറയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് വിമാനത്തിൽ നിന്ന് കുറിപ്പ് ലഭിച്ചത്.

ഉടനെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും, യാത്രക്കാരെ ഒഴിപ്പിച്ച് വിമാനം ഐസോലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിലാണ് തട്ടിക്കൊണ്ടുപോകൽ ഭീഷണി കുറിപ്പ് എഴുതിവച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *