പാട്ടും നായികയും അടിപിടിയുമില്ല;വേറിട്ട പ്രമേയവുമായി ദിലീപിന്റെ നീക്കം..

തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണവുമായി എത്തുകയാണ് ജനപ്രിയ നായകൻ ദിലീപ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ചിത്രത്തിൽ മീശപിരിക്കുന്ന നായക സങ്കൽപ്പങ്ങളോ, അടിപിടിയോ, നായികയോ ഇല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പാട്ടുകൾ പോലും കഥാസന്ദർഭത്തിന് ആവശ്യമെങ്കിൽ മാത്രമായിരിക്കും ഉൾപ്പെടുത്തുക. സിനിമയുടെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്.ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കരാർ പ്രശ്നം പരിഹരിച്ച്ക്രിസ്മസിന് മുൻപായി ചിത്രം തിയേറ്ററുകളിൽ എത്തും. ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ‘നീക്ക’ത്തിൽ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.തിയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുനമ്പിൽ നിർത്താൻ, വേറിട്ട പ്രമേയവുമായെ ത്തുന്ന ഒരു മികച്ച ത്രില്ലറാസായിരിക്കും ‘നീക്ക’മെന്നാണ് പുറത്തു വരുന്ന സൂചനകൾ.
മാസ്് ആക്ഷനുമായി ഷാജി കൈലാസ്-ജോജു ജോര്‍ജ് ചിത്രം ‘വരവ്’; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ഷാജി കൈലാസും, ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വരവ്’ തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായുള്ള അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ചിത്രം ജൂലൈ 16-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.സൂപ്പര്‍ഹിറ്റ് ത്രില്ലറുകള്‍ക്ക് ശേഷം ഷാജി കൈലാസും തിരക്കഥാകൃത്ത് എ.കെ. സാജനും വീണ്ടും കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ‘വരവി’നുണ്ട്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍, പ്ലാന്റര്‍മാര്‍ക്കിടയിലെ ചോര ചിന്തുന്ന കുടിപ്പകയുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും ടീസറും തീയേറ്ററുകളില്‍ ഒരു കിടിലന്‍ മാസ്സ് വിരുന്ന് തന്നെയായിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഉറപ്പാണ് നല്‍കുന്നത്.ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ കൊണ്ടാണ് ഈ ദൃശ്യവിരുന്ന് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജിനൊപ്പം നായികമാരായ വാണി വിശ്വനാഥ്, സുകന്യ എന്നിവരുടെ ഗംഭീര തിരിച്ചുവരവിനും സാക്ഷ്യം വഹിക്കാം. ഇവരെക്കൂടാതെ മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍ തുടങ്ങി മലയാള സിനിമയിലെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഫഹദിന്റെ മാജിക് ഇനി ബിഗ് സ്‌ക്രീനില്‍;ഫാന്റസി എന്റര്‍ടെയിനറുമായി’ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’

ആര്‍ക്കാ മീഡിയാ വര്‍ക്ക്സ് ഒരുക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ഇനി ബിഗ് സ്‌ക്രീനിലേക്ക്. സെപ്റ്റംബര്‍ 11 ചിത്രം റിലീസ് ചെയ്യും.ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഒരു ഫാന്റസി എന്റര്‍ടെയിനറാണ് ചിത്രം.എസ് എസ് കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോയിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം. എസ് എസ് രാജമൗലിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്.ഫാന്റസിയും ഹ്യൂമറും ഒത്തുചേരുന്ന ഒരു വെറൈറ്റി ദൃശ്യാനുഭവമായിരിക്കും ചിത്രം.
സേതുമാധവൻ വീണ്ടുംകരയിച്ചോ?

മലയാള സിനിമയില്‍ ഇപ്പോള്‍ റീ-റിലീസുകളുടെ കാലമാണ്.വെള്ളിത്തിരയിലെ സുവർണ്ണകാലത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നുകിരീടം.ഒരിക്കൽ സേതുമാതവൻ നൽകിയ ആ ദൃശ്യാനുഭവം37 വർഷങ്ങൾക്കിപ്പുറവും ഒരു തേങ്ങലായി തിയേറ്ററിൽഓടുകയാണ്. ഇത്തവണ പുത്തൻ ദൃശ്യമികവോടെയാണ് കിരീടം തിയേറ്ററിലെത്തിയത്.ലോഹിതദാസിന്റെ വരിഞ്ഞു മുറുക്കുന്ന തിരക്കഥയും, സിബി മലയിലിന്റെ മികച്ച മേക്കിംഗും, ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും ഒത്തുചേര്‍ന്ന ‘കിരീടം’ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ പുതുക്കല്‍ ആയിരുന്നു. അന്തരിച്ച നടന്മാരായ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, കീരിക്കാടന്‍ ജോസ്, കുണ്ടറ ജോണി തുടങ്ങിയ പ്രതിഭകളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നതും ഒരു ഇമോഷണൽ ടച്ച് ചിത്രത്തിന് നൽകും. ഹെസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് 9.20 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് നേടിയിരിക്കുന്നത്. കേരളത്തിന് പുറത്തു നിന്നും 60,000 രൂപയും ചിത്രം കളക്റ്റ് ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അശ്ലീലപ്രദര്‍ശനം; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പിയുടെ ചാനല്‍ നീക്കംചെയ്തു യൂട്യൂബ്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൊപ്പിയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.അതിനു പിന്നാലെ തന്റെ യൂട്യൂബ് ലൈവിലൂടെയായിരുന്നു തൊപ്പി നഗ്‌നദൃശ്യങ്ങള്‍ ബ്ലര്‍ ചെയ്ത്പുറത്തുവിട്ടത്.മറ്റു പ്ലാറ്റ്‌ഫോമുകളിലും ദൃശ്യം വ്യാപകമായി പ്രചരിക്കുകയുംലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ തൊപ്പിക്കെതിരെ പരാതി നല്‍കുകയായിരുന്നു.അന്വേക്ഷണത്തില്‍ തൊപ്പിഅശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പിന്നാലെ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊപ്പിയുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്യുകയായിരുന്നു. കേസെടുത്തതിനു പിന്നാലെ തൊപ്പിയെ പിടികൂടാനുള്ള നീക്കം പോലീസ് നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് എറണാകുളം റൂറല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍പ് ലഭിച്ച ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ വിവിധ പരാതികളില്‍ തൊപ്പിക്കെതിരെ അന്വേഷണം നടക്കുകയാണ്.
മുഴുനീളെ ട്വിസ്റ്റും ആക്ഷന്‍ രംഗങ്ങളും…’ഐ നോബഡി’ റിവ്യൂ

സംവിധായകന്‍ നിസാം ബഷീര്‍ ഒരുക്കിയ സസ്പെന്‍സ് ത്രില്ലര്‍ ‘ഐ, നോബഡി’ ബോക്സ് ഓഫീസില്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിലൊരുക്കിയ ആക്ഷന്‍ ത്രില്ലറാണ്. ഒരു നിമിഷത്തെ തീരുമാനത്തില്‍ ഒരു സാധാരണക്കാരന്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെടുന്നതും, തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.തിരുവനന്തപുരം നഗരത്തില്‍ ജീവിക്കുന്ന രാജീവന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഭാര്യ മീരയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു സാധാരണ കുടുംബമാണ് രാജീവന്റെത്. അപ്രതീക്ഷിതമായി അയാള്‍ ഒരു ബാങ്ക് കൊള്ളയ്ക്ക് സാക്ഷിയാകുന്നു. കൊള്ളക്കാര്‍ പണവുമായി കടന്നുകളയുന്നതിനിടയില്‍ രാജീവനെ ബന്ദിയാക്കുന്നു. പിന്നാലെ കൊള്ളയ്ക്ക് പിന്നില്‍ രാജീവനുമുണ്ടോ എന്ന സംശയങ്ങളും ഉയരുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള രാജീവന്റെ അതിജീവനമാണ് ചിത്രത്തിന്റെ കാതല്‍. ഹക്കിം ഷാജഹാന്‍, അശോകന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, വിജയരാഘവന്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ഇര്‍ഷാദ് അലി, ബീന ചന്ദ്രന്‍, സന അല്‍താഫ്, റോണി വര്‍ഗീസ്, മനോജ് കെ.യു, സുധി കോഴിക്കോട് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. റമീസ് എം.ബിയുടെ എഡിറ്റിംഗും ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ ഫീലിങ്സ് ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. ട്വിസ്റ്റും ആക്ഷനും മികച്ച മേക്കിംഗുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും, തിരക്കഥയിലെ പോരായ്മ ചിത്രത്തെ ഒരു ശരാശരി അനുഭവമാക്കി മാറ്റുന്നു. അമാനുഷികമായ ഹീറോയിസം ചിത്രത്തിന്റെ ലോജിക് ഇല്ലാതാക്കുന്നു. പൃഥ്വിരാജും പാര്‍വതി തിരുവോത്തും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ വൈകാരിക തീവ്രതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കൗതുകം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.
വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നമ്മൾ മലയാളികൾ കേട്ടുപരിചയിച്ച കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ ഇന്ന് നമ്മുടെ നാട്ടിലും യാഥാർത്ഥ്യമായിരിക്കുകയാണ്.

ഗൂഗിൾ, മെറ്റ ഫേസ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുള്ള സേവനങ്ങൾ മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികളിലെ സമാനമായ അവസ്ഥാവിശേഷമാണ് ഇപ്പോൾ കേരളത്തിലെ യുവാക്കളും നേരിടുന്നത്. വിവിധ വൻകിട കോർപ്പറേറ്റുകളിൽ നിന്നായി പതിനായിരത്തിലേറെ പേരാണ് രാജ്യത്താകെ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ മാത്രം ആയിരത്തിലേറെ ഉദ്യോഗാർത്ഥികളെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പുകളും നൽകാതെ കമ്പനികൾ ജോലിയിൽ നിന്ന് നീക്കിയത്.അമേരിക്കൻ ഐടി കമ്പനിയായ കോറോ ഹെൽത്തിന്റെ CareStack / CorroHealth കോഴിക്കോട്ടെയും കൊച്ചിയിലെയും ഓഫീസുകളിലായി ജോലി ചെയ്തിരുന്ന ഏകദേശം 800 മുതൽ 900 ഓളം ജീവനക്കാരെയാണ് ഒരൊറ്റ ദിവസം കൊണ്ട് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. വിവിധ രാഷ്ട്രീയ കക്ഷികളും അധികൃതരും ഇടപെട്ടതിനെ തുടർന്ന് സ്ഥാപനം താൽക്കാലികമായി തുറന്ന് പ്രവർത്തിക്കാനും പിരിച്ചുവിടൽ നടപടി മരവിപ്പിക്കാനും മാനേജ്മെന്റ് ആദ്യം തയാറായെങ്കിലും, പിന്നീട് ജീവനക്കാർക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് ഓഫീസ് പൂട്ടി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ചെയ്തത്. വർക്ക് സ്പേസ് അനുവദിക്കാമെന്ന ധാരണ ലംഘിച്ച് കൊടുംവെയിലത്ത് ജീവനക്കാരെ ഓഫീസിന് പുറത്ത് നിർത്തിയ മാനേജ്മെന്റിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ സമരരംഗത്തുണ്ട്. ഗർഭിണിയായ യുവതിയെ ഉൾപ്പെടെ ഓഫീസിന് പുറത്ത് നിർത്തിയ റൂക്ഷമായ സംഭവങ്ങൾ വരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. എംഎൽഎ ഉമാ തോമസും ലേബർ കമ്മീഷണറും ജില്ലാ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കാത്തത് പ്രതിസന്ധി നീട്ടുകയാണ്.കോറോ ഹെൽത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ് (Talrop) എന്ന ടെക് കമ്പനിയിലും സമാനമായ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടായി. എഐ സാങ്കേതികവിദ്യയുടെ വരവോടെ തങ്ങളുടെ 250 കോടി രൂപയുടെ ഇക്കോസിസ്റ്റം അടച്ചുപൂട്ടി അടുത്ത ബിസിനസിലേക്ക് കടക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചതോടെ മുന്നൂറോളം ജീവനക്കാരാണ് വഴിയിലായത്. ഇവർക്ക് കഴിഞ്ഞ 11 മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. മിക്ക സ്ഥാപനങ്ങളും പിരിച്ചുവിടുന്നവർക്ക് നോട്ടീസ് പിരീഡ് സാലറിയും കോമ്പൻസേഷനും മൂന്നുമാസത്തിനകം നൽകുമെന്ന് അറിയിക്കുന്നുണ്ടെങ്കിലും, നാല് വർഷത്തിലേറെയായി ജോലി ചെയ്യുന്നവർക്ക് നിയമപരമായ ഗ്രാറ്റിവിറ്റിയോ കൃത്യമായ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.കൂട്ടമായി പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും അമ്മമാരുമാണ്. ഈ ഐടി ഫീൽഡിൽ മറ്റ് കമ്പനികൾ സാധാരണയായി 28 വയസ്സ് വരെയുള്ള പ്രായപരിധി നിശ്ചയിച്ച് ഫ്രഷേഴ്സിനെ മാത്രം എടുക്കാൻ താല്പര്യം കാണിക്കുന്നതിനാൽ, അനുഭവസമ്പത്തുള്ള ഈ ജീവനക്കാർക്ക് ഇനി മറ്റൊരു ജോലി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണ്. ഒൻപത് മണിക്കൂർ ഷിഫ്റ്റ് എന്ന് പറയുമ്പോഴും പുലർച്ചെ രണ്ട് മണി വരെ ഇരുന്ന് 20 ടാർഗറ്റിന് പകരം 60 ഉം 90 ഉം ടാർഗറ്റുകൾ പൂർത്തിയാക്കി കമ്പനിയെ വളർത്തിയവരാണ് ഇവർ. ഈ ഓഫീസിലെ വരുമാനം ഉപയോഗിച്ച് ബാംഗ്ലൂരിലും മറ്റും പുതിയ ബിൽഡിംഗുകൾ തുറന്ന കമ്പനി അധികൃതർ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരെ മറ്റ് റീജണൽ ഓഫീസുകളിലേക്ക് റീലൊക്കേറ്റ് ചെയ്തപ്പോൾ മലയാളികളായ ജീവനക്കാരെ മാത്രമാണ് ടാർഗറ്റ് ചെയ്ത് കൂട്ടത്തോടെ പിരിച്ചുവിട്ടത്. കേരളത്തിലും ഇന്ത്യയിലും തൊഴിലില്ലായ്മ റൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, കിട്ടിയ ജോലിയിൽ ശമ്പളമോ ദീർഘകാല സുരക്ഷിതത്വമോ ഇല്ലാതെ നെട്ടോട്ടമോടുകയാണ് നമ്മുടെ യുവതലമുറ. ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടി പോലും പണം ആവശ്യപ്പെട്ടിട്ട് കമ്പനി നൽകിയില്ലെന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. അസംഘടിത തൊഴിൽ മേഖലകൾ കോർപ്പറേറ്റ് വൽക്കരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഈ പതിന്മടങ്ങ് അരക്ഷിതാവസ്ഥയ്ക്ക് തൊഴിൽ നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ചാണ് കോർപ്പറേറ്റുകൾ ന്യായീകരണം കണ്ടെത്തുന്നത്. നമ്മുടെ നാട്ടിലെ തൊഴിൽ സാഹചര്യങ്ങളിൽ യുവതലമുറ നേരിടുന്ന ഈ ചൂഷണങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ നിയമനടപടികളും മുൻകരുതലുകളും ഉണ്ടായില്ലെങ്കിൽ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുവത്വം നമ്മുടെ നാടുവിടുന്നതിൽ ആരെയും കുറ്റം പറയാൻ നമുക്കാവില്ല.
ഹിറ്റടിച്ച്പോണാല്‍ പോട്ടും പോടാ..സോഷ്യല്‍ മീഡിയ കീഴടക്കി പ്ലൂട്ടോയിലെ പുതിയ ഗാനം!

ആരാധകര്‍ കാത്തിരുന്ന ‘പ്ലൂട്ടോ’യിലെ പുതിയ റാപ്പ് ഗാനം പുറത്തിറങ്ങി.’പോനാല്‍ പോട്ടും പോടാ’എന്ന് തുടങ്ങുന്ന വേറിട്ടൊരു സാഡ് റാപ്പാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.നീരജ് മാധവ് തന്നെയാണ് ഈ പാട്ടിന്റെ വരികള്‍ എഴുതി, ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ആര്‍സീ’ ആണ് ഗാനത്തിന്റെ നിര്‍മാണം. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നീരജ് മാധവിനൊപ്പം അല്‍ത്താഫ് സലിം ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ഒരു അന്യഗ്രഹജീവിയായാണ് അല്‍ത്താഫ് വേഷമിടുന്നത്. വേറിട്ടൊരു മേക്കോവറിലെത്തുന്ന അജു വര്‍ഗീസിന്റെ ലുക്കും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാര്‍, രശ്മി റെജു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ആര്‍ഷ ബൈജു, സുബിന്‍ താര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.കേരളത്തില്‍ സെഞ്ച്വറി ഫിലിംസും ജി.സി.സിയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും നിയാസ് മുഹമ്മദ് രചനയും നിര്‍വഹിക്കുന്ന ചിത്രത്തിലെ വി.എഫ്.എക്‌സ് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ‘ഫ്‌ലൈയിംഗ് പ്ലൂട്ടോ’ ആണ്. ചിത്രം ജൂലൈ 30-ന് തിയേറ്ററുകളില്‍ എത്തും.
മമ്മൂട്ടി-നിതീഷ് സഹദേവ് കൂട്ടുകെട്ടില്‍,മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം ലോഡിങ്…

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ ഒന്‍പതാമത്തെതും ഏറ്റവും ചെലവേറിയതുമായ ചിത്രമാണിത്. ഫാലിമി’ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫിക്ഷണല്‍ ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡാര്‍ക്ക് ഹ്യൂമര്‍ മാസ് ആക്ഷന്‍ എന്റര്‍ടൈനറാണ്. കേരള – തമിഴ്നാട് അതിര്‍ത്തിയിലെ ഗ്യാങ്സ്റ്റര്‍മാരുടെ കഥ പറയുന്ന സിനിമയില്‍ ഒരു 9 വയസ്സുകാരിയുടെ കഥാപാത്രമാണ് കഥയെ നയിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറയും നിതീഷ് സഹദേവിനൊപ്പം അനുരാജ് ഒ.ബി രചനയും നിര്‍വഹിക്കുന്നു. നിലവില്‍ ചെന്നൈയില്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ഓം ചാപ്റ്റര്‍ വണിന്റെ -ന്റെ അവസാന ഷെഡ്യൂളിലാണ് മമ്മൂട്ടി. നസീറുദ്ദീന്‍ ഷാ, സായ് പല്ലവി എന്നിവരടങ്ങുന്ന വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് ശേഷം ജൂലൈ പകുതിയോടെ മമ്മൂട്ടി നിതീഷ് സഹദേവ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
തിയേറ്ററുകളില്‍ ആവേശം വിതറിയ ചിത്രങ്ങള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക്…ഈ വാരം ഒടിടിയിലെത്തുന്ന ചിത്രങ്ങളിതാ..

തിയേറ്ററുകളില്‍ മിസ്സ് ചെയ്തവര്‍ക്കും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വാരം ഒടിടിയില്‍ മികച്ചൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ഈ ചിത്രങ്ങള്‍.