മോളിവുഡ് ടൈംസിൽ നസ്‌ലിനൊപ്പം ഷറഫുദ്ദീനും

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നു. നസ്‌ലിൻ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഷറഫുദ്ദീന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. സംവിധായകൻ ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്‌ലിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

ചിത്രത്തിലെ ‘അപ്ന ഫ്രൈഡേ ആഗയ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.
നസ്‌ലിനും ഷറഫുദ്ദീനും പുറമേ സംഗീത് പ്രതാപും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. കൂടാതെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് രാമു സുനിലാണ് തിരക്കഥ ഒരുക്കുന്നത്.

മോളിവുഡ് ടൈംസിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്. വിശ്വജിത്ത് ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന മോളിവുഡ് ടൈംസിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് നിധിൻ രാജ് അരോളും അഭിനവ് സുന്ദർ നായകും ചേർന്നാണ്. വിഷ്ണു ഗോവിന്ദ്, ആശിഖ് എസ്, മാഷർ ഹംസ, റോണെക്സ് സേവ്യർ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.