ശശിധരന്‍ നായരും കുടുംബവും ഒടിടിയിലേക്ക്;മോഹിനിയാട്ടം സ്ട്രീമിങ് തിയതി പുറത്ത്

വിഷുക്കാലത്ത് തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഇനി ഒടിടിയിലേക്ക്. സൈജു കുറുപ്പിനൊപ്പം വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം മെയ് 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ കാണാം.2024ല്‍ പുറത്തിറങ്ങിയ ‘ഭരതനാട്യ’ത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ഡാര്‍ക്ക് കോമഡി ക്രൈം ത്രില്ലര്‍ നെറ്റ്ഫ്‌ലിക്‌സ്സിലൂടെ മെയ് എട്ട് മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ഭരതൻ നായരുടെ വിയോഗത്തോടെ ശശിധരന്‍ നായരും കുടുംബവും നേരിടുന്ന വെല്ലുവിളികളെ അല്പം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെത്തിന്റെ പ്രമേയം.

വെറും ദിവസങ്ങള്‍ കൊണ്ട് ബോക്‌സ് ഓഫീസില്‍ കോടികളുടെ ആഗോള കലക്ഷന്‍ നേടിയ മോഹിനിയാട്ടം വന്‍ തുകക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഏറ്റെടുത്തത്. മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം ലഭ്യമാകും.

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാള്‍, ദിവ്യാ എം. നായര്‍, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണന്‍, സോഹന്‍ സീനുലാല്‍, ശ്രീജ രവി, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, എന്നിവരും ഇവര്‍ക്കു പുറമേ സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ്, നിസ്താര്‍ സേട്ട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂര്‍ തുടങ്ങിയ വന്‍നിര താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം തോമസ് തിരുവല്ലാ ഫിലിംസ്, സൈജുക്കുറുപ്പ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാര്‍ എന്നിവരാണ് നിര്‍മിച്ചത്. തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ മോഹിനിയാട്ടം ഒ.ടി.ടിയിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.