മൈക്കല്‍ ജാക്‌സണ്‍ പാട്ടിന് കേരളീയ ഫ്യൂഷന്‍; പോപ്പ് താളത്തില്‍ ചുവടുകള്‍;വീഡിയോ വൈറല്‍!

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹരമായ മൈക്കല്‍ ജാക്‌സന്റെ താളത്തിന് കേരളീയ നൃത്തകലയുടെ ലാസ്യം ചേര്‍ത്താല്‍ എങ്ങനെയുണ്ടാകും? ഈ മനോഹരമായ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.മൈക്കല്‍ ജാക്‌സന്റെ വിഖ്യാത ഗാനമായ ‘The Way You Make Me Feel’ എന്ന ഗാനത്തിനാണ് പ്രശസ്ത നര്‍ത്തകി ശ്വേത വാര്യരും സംഘവുമാണ് ചുവട് വെച്ചത്.മൈക്കല്‍ ജാക്‌സന്റെ ജീവിതകഥ പറയുന്ന ‘മൈക്കല്‍’ എന്ന ചിത്രം തിയേറ്ററുകളില്‍ വന്‍ കുതിപ്പ് തുടരുന്നതിനിടയിലാണ് ഈ നൃത്ത വീഡിയോയും ശ്രദ്ധേയമാകുന്നത്. അന്റോയ്ന്‍ ഫുക്വ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 300 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി ചരിത്രം കുറിച്ചു കഴിഞ്ഞു.

സിനിമയുടെ വിജയത്തിന് പിന്നാലെ എം.ജെയുടെ പഴയ ഗാനങ്ങളും നൃത്ത വീഡിയോകളും വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.