ഹന്റാ വൈറസ്;മാലിന്യകൂമ്പാരത്തില്‍ നിന്ന് കപ്പലിലേക്ക്…ദുരൂഹതയുടെ മറനീക്കുമ്പോൾ!

ഒരു പക്ഷി നിരീക്ഷകന്റെ കൗതുകം ഹന്റാ വൈറസ് എന്ന മഹാമാരിയുടെ വിത്തായി മാറുമെന്ന് ആരും
കരുതിയില്ല.ലോകത്തെ ഏറ്റവും ആധുനികമായ കപ്പലുകളിലൊന്നായ എം.വി. ഹോണ്ടിയസിലെ യാത്രക്കാരില്‍ മാരകമായ ഹന്റാ വൈറസ് സ്ഥിരീകരിച്ചത് ഒരു ഭീതിയുടെയാണ് നമ്മള്‍ കണ്ടത്.ആ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള യാത്ര ചെന്നെത്തിയത് 70 വയസ്സുകാരനായ ഡച്ച് പക്ഷിശാസ്ത്രജ്ഞന്‍ ലിയോ ഷില്‍പെറൂര്‍ഡിലാണ്.

അര്‍ജന്റീനയിലെ ‘വൈറ്റ് ത്രോട്ടഡ് കാരക്കാറ’ എന്ന അപൂര്‍വ്വ പക്ഷിയെ കാണാനാണ് ലിയോയും ഭാര്യ മിര്‍ജാമും പോയത്.ഇവിടെ ഉഷുവിയ നഗരത്തിനടുത്തൊരു വലിയ മാലിന്യക്കൂമ്പാരമുണ്ട്.ഈ മാലിന്യക്കൂമ്പാരത്തില്‍ വസിക്കുന്ന ലോംഗ്-ടെയില്‍ഡ് പിഗ്മി റൈസ് എലികളാണ് വില്ലനായത്.എലികളുടെ കാഷ്ഠവും മൂത്രവും കലര്‍ന്ന വായു ശ്വസിച്ചതിലൂടെ ലിയോയുടെ ശരീരത്തിലേക്ക് ‘ആന്‍ഡീസ് വൈറസ്’ (ഹന്റാ വൈറസ് വകഭേദം) പ്രവേശിച്ചു.
ഏപ്രില്‍ 1-ന് ഇവര്‍ 112 യാത്രക്കാരുമായി യാത്ര തിരിച്ചു. ഏപ്രില്‍ 6-ന് ലിയോയ്ക്ക് പനിയും വയറുവേദനയും ആരംഭിച്ചു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം കപ്പലില്‍ വെച്ച് മരണപ്പെടുകയായിരുന്നു.ലിയോയുടെ മരണശേഷം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഭാര്യ മിര്‍ജാമും ജോഹന്നാസ്ബര്‍ഗ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു.ലിയോയില്‍ നിന്നാണ് കപ്പലിലെ മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്ന് കരുതപ്പെടുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *