വീണിരിക്കുകയാണ്.

നീണ്ട 10 ദിവസത്തെ നാടകീയമായ ചർച്ചകൾക്കൊടുവിൽ, രമേശ് ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും മലർത്തിയടിച്ചുകൊണ്ട് വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുകയാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുള്ളിൽ നടന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നിട്ടും, അത് മാനിക്കാതെയാണ് ഹൈക്കമാൻഡ് ഈ അന്തിമ തീരുമാനമെടുത്തത്. ജനവികാരത്തിന് മുന്നിൽ പാർട്ടിയിലെ ഭൂരിപക്ഷത്തെപ്പോലും പരിഗണിക്കാത്ത ഈ നടപടി കോൺഗ്രസിൽ വലിയ കോളിളക്കം ഉണ്ടാക്കുമെന്നുറപ്പാണ്.
ആത്മഹത്യാശ്രമം മുതൽ പി.ആർ. വർക്ക് വരെ കണ്ട കേരളം, നീണ്ട 10 ദിനങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലെ അന്തിച്ചർച്ചകളിലും താരമായിരുന്ന വി.ഡി. സതീശൻ പി.ആർ. വർക്കിലും ജനപിന്തുണയിലും മുന്നിലായിരുന്നു. കോൺഗ്രസ് നിരീക്ഷകരുടെ വീടിനു മുകളിൽ ഫ്ലക്സ് വെച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ഭൂരിഭാഗം എം.എൽ.എമാരും കെ.സി.യെ പിന്തുണച്ചപ്പോഴും സിനിമാതാരങ്ങൾ അടക്കമുള്ളവർ സതീശന് ഒപ്പം നിന്നു. അനുഭവസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള കെ.സി.യെ സൈബർ പോരാളികൾ തോൽപ്പിച്ചുവെന്ന് വേണമെങ്കിൽ പറയാം.
സത്യം പറഞ്ഞാൽ ഈ പത്ത് ദിവസം നമ്മൾ കണ്ടത് പൂരപ്പറമ്പിലെ കാഴ്ചകളാണ്. സ്വന്തം നേതാവിനെ മുഖ്യമന്ത്രിയാക്കാൻ വീടിന്റെ ഓടിന് മുകളിൽ വരെ കയറാൻ തയ്യാറായ പ്രവർത്തകർ! ഇതിനിടയിൽ ആത്മഹത്യാ ഭീഷണിയും വൈകാരിക പ്രകടനങ്ങളും കൂടി ആയപ്പോൾ സംഗതി ഉഷാറായി. സിനിമക്കാരും സിനിമാ സ്റ്റൈൽ പി.ആർ. വർക്കും കൂടിയായപ്പോൾ സതീശൻ അങ്ങ് കയറി സ്കോർ ചെയ്തു. എം.എൽ.എമാരുടെ ഭൂരിപക്ഷത്തേക്കാൾ വലുത് ഇൻസ്റ്റഗ്രാമിലെ റീൽസും ഫേസ്ബുക്കിലെ കമന്റുകളുമാണെന്ന് ഹൈക്കമാൻഡ് തിരിച്ചറിഞ്ഞ ആ നിമിഷമാണ് വി.ഡി.യുടെ വിജയം. കെ.സി.യെ അനുകൂലിച്ചവർ ഇപ്പോൾ ഐസ്ക്രീം കിട്ടാത്ത കുട്ടികളെപ്പോലെ നോക്കിനിൽപ്പാണ്.
ഇനിയാണ് യഥാർത്ഥ കളി തുടങ്ങുന്നത്; മന്ത്രിസഭാ രൂപീകരണം! മുഖ്യമന്ത്രിയെ തീരുമാനിച്ചതിനേക്കാൾ വലിയ വെല്ലുവിളിയാണ് ഇനി സതീശന് മുന്നിലുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക പരിഗണനകളും നോക്കി മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ തർക്കങ്ങൾ ഇരട്ടിയാകുമെന്ന് ഉറപ്പ്. കെ.സി. പക്ഷത്തെയും ഐ ഗ്രൂപ്പിനെയും പിണക്കാതെ എങ്ങനെ മന്ത്രിസഭ ഉണ്ടാക്കുമെന്നതാണ് സതീശന്റെ അടുത്ത കടമ്പ. വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത നേതാക്കൾ മന്ത്രിസ്ഥാനത്തിനായി ഇതിനോടകം തന്നെ ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു.
പി.ആർ. വർക്കിലൂടെ ഒരാളെ മുഖ്യമന്ത്രിയാക്കാമെങ്കിൽ, അടുത്ത അഞ്ച് വർഷം കേരളം ഭരിക്കുന്നത് സൈബർ പോരാളികളായിരിക്കും എന്ന് ഉറപ്പായി. എന്തായാലും സതീശൻ മുഖ്യമന്ത്രിയായി, ഇനി വരാനിരിക്കുന്ന ‘പുകിലുകൾ’ കാണാൻ എല്ലാവരും പോപ്പ്കോണും വാങ്ങി ഇരുന്നോളൂ!

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.