കൊച്ചിയിൽ വീണ്ടും വൻ ലഹരിവേട്ട; 26കാരൻ പിടിയിൽ

കൊച്ചിയിൽ വൻതോതിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി ദേവജിത് സുനിലാണ് (26) അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് ബസിലെത്തി മരടിലെ ലോഡ്ജിൽ താമസിച്ചിരുന്ന ഇയാളെ ഡാൻസാഫ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ബംഗളൂരുവിൽ 250 കിലോ കഞ്ചാവുമായി പിടിയിലായ വിഷ്ണുവുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച വിവരത്തെത്തുടർന്ന് ഡി.സി.പി.മാരുടെ നിർദേശപ്രകാരം എ.സി.പി. അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. മരട് പോലീസ് കേസെടുത്തു.

ഈ മാസം കൊച്ചിയിൽ നടക്കുന്ന അഞ്ചാമത്തെ വലിയ വാണിജ്യ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ലഹരിമരുന്ന് വ്യാപാരികൾക്കെതിരേ ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *