മക്കൾ ഇൻസ്റ്റയിൽ എന്ത് കാണുന്നു? ഇനി ‘മെറ്റ’ പറയും; ഇൻസ്റ്റഗ്രാം പാരന്റൽ കൺട്രോളിൽ വൻ മാറ്റങ്ങൾ.

കൗമാരക്കാരായ മക്കൾ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് എന്തിനൊക്കെയാണെന്ന് അറിയാതെ ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്ക് ഇനി ആശ്വാസം. കുട്ടികൾ ഇൻസ്റ്റഗ്രാമിൽ തിരയുന്ന പുതിയ താൽപ്പര്യങ്ങൾ ഇനി നേരിട്ട് രക്ഷിതാക്കളെ അറിയിക്കാനൊരുങ്ങുകയാണ് മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതോടെയാണ് മെറ്റയുടെ തീരുമാനം.

ഈ പുതിയ ഫീച്ചർ വഴി, കൗമാരക്കാരായ ഉപഭോക്താക്കൾ ഇടപെടുന്ന പൊതുവായ വിഷയങ്ങൾ എന്തെല്ലാമാണെന്ന് മെറ്റ രക്ഷിതാക്കളെ അറിയിക്കും. ഇതിനുപുറമെ, കൗമാരക്കാർ അവരുടെ ആൽഗൊരിതത്തിൽ പുതിയ എന്തെങ്കിലും താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ ആ വിവരവും താമസിയാതെ രക്ഷിതാക്കളിലേക്ക് എത്തും.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയുടെ കൺട്രോൾ ഇനി ഫാമിലി സെന്ററിലൂടെ നിയന്ത്രിക്കാം. ആപ്പുകളിൽ കുട്ടികൾ എത്ര സമയം ചെലവഴിക്കുന്നു എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങളും വരും മാസങ്ങളിൽ ലഭ്യമാകും. ചുരുക്കത്തിൽ, മക്കളുടെ ഡിജിറ്റൽ ലോകത്തെ ഓരോ ചലനവും ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിലുണ്ടാകും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.