അസുഖം വന്നാല്‍ വര്‍ഷം 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പ്; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള, 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്.ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷം 25 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ഇതിലൂടെ ലഭിക്കുന്നത്.

കേരളത്തില്‍ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവരികയും, ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ക്ക് പ്രയോജനമായി തീരുകയും ചെയ്ത പദ്ധതിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടപ്പിലാക്കിയ ‘കാരുണ്യ’.ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഈ പദ്ധതി വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയും നേടിയിരുന്നു. സാധാരണക്കാരെ ഭയപ്പെടുത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്തെ ചികിത്സാച്ചെലവുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കാന്‍സറോ, ഹൃദ്രോഗമോ, വാഹനാപകടമോ മതി ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതസമ്പാദ്യം മുഴുവന്‍ ഇല്ലാതാക്കാന്‍. നിലവിലുള്ള പല സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കോ ദീര്‍ഘകാല ചികിത്സകള്‍ക്കോ പൂര്‍ണമായും പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാന്‍സര്‍ ചികിത്സയും ഉള്‍പ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ ചികിത്സാച്ചെലവുകള്‍ക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories