പിക്കാച്ചൂ.. വിമാനം റെഡി! ലോകത്തെ ഞെട്ടിക്കാൻ ജപ്പാന്റെ ‘പോക്കിമോൻ എയർപോർട്ട്’

പോക്കിമോൻ പ്രേമികൾക്ക് ഇനി ലഗേജും തൂക്കി നേരെ ജപ്പാനിലേക്ക് വിമാനം കയറാം. കാരണം, ലോകത്തിലാദ്യമായി ഒരു വിമാനത്താവളം മുഴുവനായി പോക്കിമോൻ മയമാകാൻ പോവുകയാണ്. ജപ്പാനിലെ ‘നോട്ടോ’ വിമാനത്താവളമാണ് ‘നോട്ടോ സതോയാമ പോക്കിമോൻ വിത്ത് യു എയർപോർട്ട്’ എന്ന കിടിലൻ പേരിലേക്ക് മാറാൻ ഒരുങ്ങുന്നത്. വെറുതെ ഒരു പേരുമാറ്റം മാത്രമല്ല, എയർപോർട്ടിൽ കാത്തിരിക്കുന്നത് പോക്കിമോൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന കാഴ്ചകളാണ്.

വിമാനത്താവളത്തിൽ കാലുകുത്തിയാൽ പിന്നെ പോക്കിമോൻ ലോകമാണ്. 2026 ജൂലൈ മുതൽ 2029 സെപ്റ്റംബർ വരെയുള്ള നിശ്ചിത കാലയളവിലാണ് ഈ പോക്കിമോൻ പൂരം അരങ്ങേറുക. വിമാനത്തിൽ ഇരിക്കുന്ന ക്യൂട്ട് പിക്കാച്ചുവിന്റെ പുതിയൊരു ലോഗോയും, വിമാനത്താവളത്തിന്റെ ചുവരുകളിൽ നിറയെ വരച്ചുചേർക്കുന്ന 111 വ്യത്യസ്ത പോക്കിമോൻ കഥാപാത്രങ്ങളും സഞ്ചാരികളെ സ്വാഗതം ചെയ്യും. ഇത് പോരാത്തതിന്, എയർപോർട്ടിന്റെ നടുമുറ്റത്ത് ഒരു ഭീമൻ പിക്കാച്ചു ബലൂണും പറന്നുയരും.

വെറുതെ ഒരു രസത്തിന് മാത്രമല്ല ജപ്പാന്റെ ഈ മാസ്സ് പ്ലാൻ. 2024-ലുണ്ടായ ശക്തമായ ഭൂകമ്പവും കനത്ത മഴയും നോട്ടോ ഉപദ്വീപിന്റെ ടൂറിസം മേഖലയെ നല്ല രീതിയിൽ ബാധിച്ചിരുന്നു. ഈ തകർച്ചയിൽ നിന്നും പ്രദേശത്തെ വീണ്ടെടുക്കാനും, അവിടെയെത്തുന്ന കുട്ടികളുടെയും സഞ്ചാരികളുടെയും മനസ്സിന് പുത്തൻ ഉണർവും മുഖത്ത് പുഞ്ചിരിയും സമ്മാനിക്കാനുമാണ് ഈ ഒരു അടിപൊളി മാറ്റത്തിലൂടെ ജപ്പാൻ സർക്കാർ ലക്ഷ്യമിടുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.