ഇറാൻ യുദ്ധത്തിൽ ഭിന്നത; ട്രംപും നെതന്യാഹുവും തമ്മിൽ വാക്കേറ്റമെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിലൂടെ രൂക്ഷമായ തർക്കമുണ്ടായതായി ‘വൈനെറ്റ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, വാർത്ത നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചു. സംഭാഷണം നടന്നതായി സ്ഥിരീകരിച്ച ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ തർക്കം അത്ര രൂക്ഷമായിരുന്നില്ലെന്നും വ്യക്തമാക്കി.

ഇറാന്റെ ആണവശേഷി തടയാൻ ഭരണകൂടത്തെ താഴെയിറക്കണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. എന്നാൽ യുദ്ധം പുനരാരംഭിക്കുന്നതിനോട് ട്രംപിന് താൽപര്യമില്ല. ഇറാനുമേൽ സാമ്പത്തിക സമ്മർദം ചെലുത്തി ചർച്ചകൾക്ക് നിർബന്ധിതരാക്കാനാണ് അമേരിക്കയുടെ നീക്കം. യുദ്ധം വീണ്ടും തുടങ്ങാൻ കാരണമൊന്നുമില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

സൈനിക നടപടിക്കും ഭരണമാറ്റത്തിനും നെതന്യാഹു ശ്രമിക്കുമ്പോൾ നയതന്ത്രത്തിനാണ് ട്രംപ് മുൻഗണന നൽകുന്നത്. ഇരുനേതാക്കളും തമ്മിലുള്ള ഈ നയപരമായ ഭിന്നതയാണ് പുതിയ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. മുൻപും ഇരുവരും തമ്മിൽ ഇറാൻ വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *