ഓണപ്പോരിൽ സൂപ്പർസ്റ്റാറുകൾ!ഖലീഫയെ നേരിടാൻ നിവിൻറെ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’

മലയാള സിനിമയിലെ റൊമാന്റിക് ഹീറോ നിവിന്‍ പോളിയും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ഗിരീഷ് എ.ഡിയും ആദ്യമായി കൈകോര്‍ക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂര്‍ത്തിയാക്കി. ഓണം റിലീസായി എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യുമായി ബോക്‌സ്ഓഫീസില്‍ നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങുകയാണ്.

പ്രണയവും കോമഡിയും നിറഞ്ഞു നില്‍ക്കുന്ന ഈ ഫാമിലി എന്റര്‍ടൈനറില്‍ മമിത ബൈജുവാണ് നായികയായി എത്തുന്നത്.ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രേമലുവിന്റെ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പാക്ക്-അപ്പ് ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണത്തിന് തിയേറ്ററുകള്‍ ആഘോഷമാക്കാന്‍ നിവിനും സംഘവും എത്തുമെന്ന് ഉറപ്പായി…

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.