മാസ്സ് ലുക്കിൽ വിഷ്ണു ഉണ്ണികൃഷ്ണൻ; അവധിക്കാലം ആഘോഷമാക്കാൻ ‘റിവോൾവർ റിങ്കോ’ തിയേറ്ററുകളിലേക്ക്…

മലയാളി പ്രേക്ഷകരുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മാസ് ലുക്കിലെത്തുന്നു! കിരൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘റിവോൾവർ റിങ്കോ’ മെയ് 8-ന് തിയേറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാണ്.

താരക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളെ ആരാധിക്കുന്ന ഒരു കൂട്ടം കുട്ടികളും, അവരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ‘പ്രിയേഷ്’ എന്ന യുവാവും (വിഷ്ണു ഉണ്ണികൃഷ്ണൻ) തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിന്റെ കാതൽ.

ചിത്രത്തിൽ ‘മാളികപ്പുറം’ താരം ശ്രീപത് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ് തുടങ്ങി വലിയൊരു ബാലതാര നിര തന്നെ അണിനിരക്കുന്നുണ്ട്. ലാലു അലക്സ്, സഞ്ജു ശിവറാം, സാജു നവോദയ, വിജിലേഷ്, മറീന മൈക്കിൾ, അഞ്ജലി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചിരിക്കാനും ആസ്വദിക്കാനും വകയുള്ള ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയായിരിക്കും ‘റിവോൾവർ റിങ്കോ’ എന്ന കാര്യം ഉറപ്പാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.