യുഎഫ്ഒ രഹസ്യങ്ങൾ പുറത്ത്; ട്രംപിന്റെ നിർദ്ദേശപ്രകാരം ‘പേഴ്സ്യൂ’ പോർട്ടൽ തുറന്നു

ദശകങ്ങളായി അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അജ്ഞാത പേടകങ്ങളെയും (UFO) അന്യഗ്രഹജീവനെയുമുള്ള വിവരങ്ങൾ പുറത്തുവിട്ടു. ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം 160-ലധികം ഫയലുകളാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. ഇവ പൊതുജനങ്ങൾക്ക് കാണുന്നതിനായി PURSUE എന്ന പേരിൽ പുതിയ വെബ് പോർട്ടലും യുഎസ് ഗവൺമെന്റ് ആരംഭിച്ചു.

1972-ലെ അപ്പോളോ 17 മിഷനിൽ ചന്ദ്രോപരിതലത്തിന് മുകളിൽ കണ്ട ത്രികോണാകൃതിയിലുള്ള പ്രകാശ ബിന്ദുക്കളുടെ ചിത്രം പുറത്തുവന്നു. ചന്ദ്രനിൽ തിളക്കമുള്ള പ്രകാശഗോളങ്ങൾ കണ്ടതായി സഞ്ചാരി ഹാരിസൺ ജാക്ക് സ്മിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങളടക്കം സിറിയയ്ക്കും ഇറാഖിനും മുകളിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന ‘ബൗൺസി ബോൾ’ ആകൃതിയിലുള്ള വസ്തുക്കളുടെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു.
1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ ‘പറക്കും തളിക’ റിപ്പോർട്ടുകളും ഇതിൽ ഉൾപ്പെടുന്നു.

പുറത്തുവിട്ട പല ദൃശ്യങ്ങളും ഇപ്പോഴും ‘പരിഹരിക്കപ്പെടാത്തവ’ (Unresolved) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ ദൃശ്യങ്ങളിൽ പലതും ക്യാമറ ലെൻസിലെ തകരാറുകളോ ഉൽക്കാപതനങ്ങളോ ആകാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഘട്ടമായി പുറത്തുവിടുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *