ഇത് വേറെ ലെവൽ പ്രഖ്യാപനം! അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ വെച്ച് ‘ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ’ ടൈറ്റിൽ ലോഞ്ച് ചെയ്തു

മുഹ്‌സിൻ പരാരി സംവിധാനം ചെയ്ത് ടൊവിനോ തോമസും നസ്രിയ നസീമും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ബാഴ്‌സലോണയിലെ വിഖ്യാതമായ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫ് വേളയിലാണ് ടൊവിനോയും നസ്രിയയും ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഒരു മലയാള സിനിമയുടെ പ്രഖ്യാപനം ഇത്തരത്തിൽ ഒരു അന്താരാഷ്ട്ര കായിക വേദിയിൽ വെച്ച് തത്സമയം നടക്കുന്നത് ഇതാദ്യമായാണ്.


‘കെഎൽ 10 പത്ത്’ എന്ന ചിത്രത്തിന് ശേഷം മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം സക്കരിയയുമായി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരിയാണ്. ടൊവിനോയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഫുട്ബോൾ ആവേശത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *