സംവിധായകന്‍ തന്നെ വില്ലന്‍!കൗതുകമുണര്‍ത്തി കറുപ്പ് ട്രെയിലര്‍

സൂര്യയുടെ മാസ് എന്‍ട്രിയും ആര്‍ജെ ബാലാജിയുടെ വില്ലനിസവും കൂട്ടിന് തമിഴകത്തിന്റെ തൃഷയും ഒന്നിക്കുമ്പോള്‍ തിയേറ്ററുകളില്‍ ആവേശം തിരയടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന കറുപ്പിന് 20 വര്‍ഷത്തിന് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ഒപ്പം തമിഴകത്തില്‍ തരംഗമാവുന്ന സായ് ആഭ്യങ്കറിന്റെ മ്യൂസിക്കും ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നു.

ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.
ചിത്രം മേയ് 14-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *