വിസ്മയകരമായ തുടക്കം!വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലേക്ക്

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലേക്ക്. ‘2018’ എന്ന മെഗാ ഹിറ്റിന് ശേഷം വിസ്മയിപ്പിക്കുന്ന മേക്കിംഗുമായി ജൂഡ് ആന്റണി ജോസഫ് വീണ്ടും എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ വാനോളമാണ്.

താരപുത്രനും താരപുത്രിയും ഒന്നിക്കുമ്പോൾ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ്. ‘എമ്പുരാൻ’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ തിളങ്ങിയ ആശിഷ്, ‘തുടക്കം’ എന്ന സിനിമയിലൂടെ മുഖ്യധാരയിലേക്ക് ചുവടുവെക്കുകയാണ്.

ഫെസ്റ്റിവൽ സീസണിന് മാറ്റുകൂട്ടാൻ ഓഗസ്റ്റ് 7-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ മോഹൻലാലിന്റെ സാന്നിധ്യം ചർച്ചയായിരുന്നു. ലാലേട്ടൻ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകൾ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കുട്ടിക്കാനത്തെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ സിനിമ ഒരു ‘കൊച്ചു കുടുംബ ചിത്രം’ എന്നാണ് ജൂഡ് വിശേഷിപ്പിച്ചത്. എന്നാൽ അതിലപ്പുറം വലിയ കൗതുകങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ചിത്രം കൂടിയാണിത്.

ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം: ജോമോൻ ടി. ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ. മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്. പിആർഒ: വാഴൂർ ജോസ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.